രഞ്ജി പണിക്കർക്ക് വിലക്കില്ല; ഫിയോക്

കൊച്ചി: സംവിധായകന്‍ രഞ്ജി പണിക്കരെ ഫിലിം എക്‌സിബിറ്റേഴ്‌സ് യൂണിയന്‍ വിലക്കിയതായി അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി അസോസിയേഷന്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്നാണ് വിശദീകരണം. മുന്‍ പ്രോജക്ടുകളുമായി ബന്ധപ്പെട്ട കുടിശ്ശിക നല്‍കുന്നതില്‍ അദ്ദേഹം കൂടി പങ്കാളിയായ നിര്‍മ്മാണ കമ്പനി പരാജയപ്പെട്ടതിനെ തുടര്‍ന്ന് രഞ്ജി പണിക്കരെ വിലക്കിയെന്നായിരുന്നു അഭ്യൂഹങ്ങള്‍. സംവിധായകനെ വിലക്കിയിട്ടില്ലെന്ന് ഫിയോക്ക് സെക്രട്ടറി സുമേഷ് ജോസഫ് പറഞ്ഞു. “അദ്ദേഹം മുതിര്‍ന്ന സംവിധായകനാണ്, ഔദ്യോഗിക വിലക്കില്ല. മാര്‍ച്ച്‌ 28ന് നടന്ന അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തില്‍, കുടിശ്ശിക തീര്‍ത്തതിന് ശേഷം മാത്രമേ സംവിധായകന്റെ സിനിമകളുമായി സഹകരിക്കൂ എന്ന്…

Read More

ദുൽഖറിന്റെ വിലക്ക് നീങ്ങി

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് ഫിയോക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇനിയുള്ള സിനിമകള്‍ തീയേറ്ററിന് നല്‍കുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ദുല്‍ഖറിനേയും നിര്‍മ്മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനേയും മാര്‍ച്ച്‌ 15നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കുന്നത്. ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി യിൽ റിലീസ് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. തീയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത് ദുല്‍ഖര്‍ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനിമുതല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കയുടെ വിലക്ക്. എന്നാൽ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ…

Read More