ദുൽഖറിന്റെ വിലക്ക് നീങ്ങി

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന് ഫിയോക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇനിയുള്ള സിനിമകള്‍ തീയേറ്ററിന് നല്‍കുമെന്ന് ദുല്‍ഖര്‍ അറിയിച്ചു. ദുല്‍ഖറിനേയും നിര്‍മ്മാണ കമ്പനിയായ വേഫേറര്‍ ഫിലിംസിനേയും മാര്‍ച്ച്‌ 15നാണ് തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്കുന്നത്. ദുൽഖർ ചിത്രം സല്യൂട്ട് ഒടിടി യിൽ റിലീസ് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. തീയേറ്റര്‍ റിലീസ് വാഗ്ദാനം ചെയ്ത് ദുല്‍ഖര്‍ വഞ്ചിച്ചുവെന്ന് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇനിമുതല്‍ ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളോ അദ്ദേഹം അഭിനയിക്കുന്ന ചിത്രങ്ങളോ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്നായിരുന്നു ഫിയോക്കയുടെ വിലക്ക്. എന്നാൽ ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധി നല്‍കിയ…

Read More