ഹിജാബ് നിരോധനത്തിന് ശേഷം മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണം വർധിച്ചു; കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ്

b c nagesh

ബെംഗളൂരു: ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതുന്ന മുസ്ലീം വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അവകാശപ്പെട്ടു. ഹിജാബ് നിരോധനത്തിന് ശേഷം കൂടുതൽ മുസ്ലീം സഹോദരിമാർ പരീക്ഷയെഴുതിയെന്നും ഇപ്പോൾ കൂടുതൽ മുസ്ലീം പെൺകുട്ടികൾ പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് ധരിച്ച പെൺകുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉഡുപ്പിയിലെ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ മുസ്ലീം ഒക്കൂട്ടയുടെ കണക്കനുസരിച്ച് 2021ൽ 183 പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കെങ്കിലും പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.…

Read More
Click Here to Follow Us