ബെംഗളൂരുവിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ 14 വാഹനങ്ങൾ കത്തി നശിച്ചു

ബെംഗളൂരു : കെങ്കേരി, ബാനസവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ രണ്ട് തീപിടുത്തങ്ങളിൽ 14 വാഹനങ്ങൾ കത്തിനശിച്ചു.

രാവിലെ 10.45 ഓടെ ബാനസ്‌വാഡി പോലീസ് സ്‌റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായതെന്നും രണ്ട് നാലുചക്ര വാഹനങ്ങൾ കത്തിനശിച്ചതായും പോലീസ് പറഞ്ഞു. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ എത്തി തീയണച്ചതിനാൽ കൂടുതൽ വാഹനങ്ങൾ കത്തിനശിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്താനായി.

  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത

അതിനിടെ, കെങ്കേരി പൊലീസ് സ്റ്റേഷന്റെ പാർക്കിങ് ഗ്രൗണ്ടിലെ ഉണങ്ങിയ പുല്ലിന് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചു. റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ ചിലർ പുല്ലിന് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിൽ 12 വാഹനങ്ങൾ പൂർണമായും രണ്ട് എസ്‌യുവികളും രണ്ട് കാറുകളും ഒരു ഓട്ടോറിക്ഷയും ഭാഗികമായി കത്തിനശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts