ചിക്കബല്ലാപ്പൂരിൽ 7 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി; വിഷബാധയേറ്റതായി സംശയം

ബെംഗളൂരു : കർണാടകയിലെ ചിക്കബല്ലാപ്പൂർ താലൂക്കിലെ സിദ്‌ലഘട്ടയിലെ ബൈരാഗനഹള്ളി ഗ്രാമത്തിലെ വയലിലാണ് ഏഴോളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷബാധയേറ്റാണ് മയിലുകൾ ചത്തതെന്നാണ് മൃഗഡോക്ടർമാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്തെ ഗ്രാമങ്ങളിലെ വയലുകളിലും പരിസരങ്ങളിലും പലപ്പോഴും തീറ്റതേടുന്ന മയിലുകളുടെ ജനവാസകേന്ദ്രമാണ് സിദ്‌ലഘട്ട. മാർച്ച് 10 വ്യാഴാഴ്ച വയലിൽ ഏഴ് മയിലുകളുടെ ജഡം കണ്ട ഗ്രാമ വാസികൾ ആണ് വനംവകുപ്പിനെ വിവരമറിയിച്ചത്. വനംവകുപ്പ് ജീവനക്കാരായ ജയചന്ദ്ര, ഗോവിന്ദരാജു തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടർമാരായ പ്രശാന്ത്, മുനികൃഷ്ണ എന്നിവർ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-03-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 136 റിപ്പോർട്ട് ചെയ്ത്. 275 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 275 ആകെ ഡിസ്ചാര്‍ജ് : 3900963 ഇന്നത്തെ കേസുകള്‍ : 136 ആകെ ആക്റ്റീവ് കേസുകള്‍ : 2622 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40018 ആകെ പോസിറ്റീവ് കേസുകള്‍ 3943642 ഇന്നത്തെ…

Read More

പ്രഫുൽ ഖോഡാ പട്ടേൽ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനത്തേക്ക്

ഡൽഹി : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനമേറ്റെടുത്തേക്കുമെന്ന് സൂചന. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ട്വീറ്റാണ് പുതിയ ലെഫ്റ്റനന്റ് ഗവര്‍ണറെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ ഡല്‍ഹിയുടെ അടുത്ത ലെഫ്റ്റനന്റ് ഗവര്‍ണര്‍ ആണോയെന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. ഇതോടെ സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. നിലവില്‍ എസ്.എച്ച്‌ അനില്‍ ബൈജാലാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍. ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന പ്രഫുല്‍ ഖോഡാ പട്ടേല്‍ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേര്‍ സ്ഥാനം ഏറ്റെടുക്കുന്നത്. പിന്നാലെ അദ്ദേഹം…

Read More

ബെംഗളൂരുവിനെ ഇനി പുതിയ ക്യാപ്റ്റൻ നയിക്കും

ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച്‌ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബെംഗളൂരുവിന്റെ പുതിയ ക്യാപ്റ്റന്‍. ഡിവില്ലിയേഴ്‌സിന് പകരം മറ്റൊരു സീനിയര്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്ന താരമാണ് ഡു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ഡു പ്ലെസിസിന് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ തുണച്ചു. കഴിഞ്ഞ…

Read More

ബന്ദിപൂർ നാഷണൽ പാർക്കിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബന്ദിപൂർ നാഷണൽ പാർക്കിൽ 5 മുതൽ 8 വരെ പ്രായം തോന്നിക്കുന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഗുദ്രേ റേഞ്ചിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ആണ് കടുവയുടെ ജടം ആദ്യം കണ്ടത്. അവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ അസ്വാഭാവികതയൊന്നും ഇല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Read More

തൊഴിലാളികളെ ആന ചവിട്ടിക്കൊന്ന സംഭവം; വനംവകുപ്പ് അനാസ്ഥ ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കഡെഗർജെ ഗ്രാമത്തിലെ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന രണ്ടുപേരെ വെള്ളിയാഴ്ച രാവിലെ ആന ചവിട്ടിക്കൊന്നു. രാവിലെ ഒമ്പത് മണിയോടെ ശാരദ എസ്റ്റേറ്റിൽ നിരവധി സ്ത്രീകളുൾപ്പെടെയുള്ളവർ ജോലി ചെയ്തോണ്ടിരിക്കുമ്പോഴാണ് സംഭവം. കടേഗർജെയിലെ ചിക്കയ്യ (50), ഈരയ്യ (60) എന്നിവരാണ് മരിച്ചത്. എസ്റ്റേറ്റിൽ ജോലിക്കുണ്ടായിരുന്ന 25 ഓളം തൊഴിലാളികൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെട്ടു. പോലീസും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ മരണവാർത്ത പരന്നതോടെ ബേലൂരിനെയും സക്ലേഷ്പൂരിനെയും ബന്ധിപ്പിക്കുന്ന റോഡിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. വനംവകുപ്പിന്റെ…

Read More

തലപ്പാവ് അഴിക്കാൻ പറഞ്ഞ അതേ കോളേജിൽ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് എത്തുന്നു 

ബെംഗളുരു: മതപരമായ വസ്ത്രധാരണത്തിനുള്ള നിയന്ത്രണങ്ങള്‍ ന്യൂനപക്ഷ മാനജ്‌മെന്റിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക ഹൈകോടതിയില്‍ വ്യക്തമാക്കിയതോടെ, ബെംഗളൂറിലെ മൗണ്ട് കാര്‍മല്‍ കോളജ് പ്രീ-യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പോകാന്‍ അനുവാദം ലഭിച്ചു. യൂനിഫോമോ ഡ്രസ് കോഡുകളോ ഉള്ള കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് ഫെബ്രുവരി 10-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തലപ്പാവ് നീക്കം ചെയ്യാന്‍ പ്രീ-യൂനിവേഴ്സിറ്റി വിഭാഗത്തിലെ സിഖ് വിദ്യാര്‍ഥിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥി ആ ആവശ്യം നിരസിക്കുകയും, അതേ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ നടക്കുകയും…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (12-03-2022)

കേരളത്തില്‍ 1088 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 217, കോട്ടയം 145, കോഴിക്കോട് 107, തിരുവനന്തപുരം 104, തൃശൂർ 82, കൊല്ലം 76, പത്തനംതിട്ട 75, ഇടുക്കി 63, ആലപ്പുഴ 49, മലപ്പുറം 41, കണ്ണൂർ 37, വയനാട് 37, പാലക്കാട് 34, കാസർഗോഡ് 21 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,050 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 26,967 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 26,036 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 931 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…

Read More

ബെംഗളൂരുവിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ 14 വാഹനങ്ങൾ കത്തി നശിച്ചു

ബെംഗളൂരു : കെങ്കേരി, ബാനസവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ രണ്ട് തീപിടുത്തങ്ങളിൽ 14 വാഹനങ്ങൾ കത്തിനശിച്ചു. രാവിലെ 10.45 ഓടെ ബാനസ്‌വാഡി പോലീസ് സ്‌റ്റേഷന്റെ പാർക്കിംഗ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായതെന്നും രണ്ട് നാലുചക്ര വാഹനങ്ങൾ കത്തിനശിച്ചതായും പോലീസ് പറഞ്ഞു. ഫയർ ആൻഡ് എമർജൻസി സർവീസ് ഉദ്യോഗസ്ഥർ എത്തി തീയണച്ചതിനാൽ കൂടുതൽ വാഹനങ്ങൾ കത്തിനശിക്കുന്നതിൽ നിന്ന് രക്ഷപ്പെടുത്താനായി. അതിനിടെ, കെങ്കേരി പൊലീസ് സ്റ്റേഷന്റെ പാർക്കിങ് ഗ്രൗണ്ടിലെ ഉണങ്ങിയ പുല്ലിന് ഉച്ചയ്ക്ക് ഒന്നരയോടെ തീപിടിച്ചു. റെയിൽവേ ട്രാക്കിലൂടെ നടന്നുപോയ ചിലർ പുല്ലിന് തീയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിൽ…

Read More

ഗ്രീൻ ബോണ്ടുകൾക്ക് പ്രത്യേക ഊന്നൽ നൽകും , കർണാടക 

ബെംഗളൂരു: കർണാടകയിലെ 2021-22 സാമ്പത്തിക സർവേയിൽ ഗ്രീൻ ബോണ്ടുകൾക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. അടിയന്തര ഉപയോഗത്തിനും ദീർഘകാല ആവശ്യങ്ങൾക്കുമായി പല മേഖലകളിലും സ്ട്രാറ്റജിക് ഫിനാൻസ് എന്നിവയ്ക്കായി ഗ്രീൻ ബോണ്ടുകളിൽ വിഭവ സമാഹരണം സംസ്ഥാന സർക്കാരിന് ചെയ്യാം. ഒരു ഗ്രീൻ ബോണ്ട്‌ എന്നത് ഒരു കടപ്പത്രമാണ് അതിൽ നിന്നുള്ള വരുമാനം കാലാവസ്ഥയ്ക്കും പാരിസ്ഥിതിക പദ്ധതികൾക്കുമായി നീക്കി വയ്ക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

Read More
Click Here to Follow Us