ചിക്കബല്ലാപ്പൂരിൽ 7 മയിലുകളെ ചത്ത നിലയിൽ കണ്ടെത്തി; വിഷബാധയേറ്റതായി സംശയം

ബെംഗളൂരു : കർണാടകയിലെ ചിക്കബല്ലാപ്പൂർ താലൂക്കിലെ സിദ്‌ലഘട്ടയിലെ ബൈരാഗനഹള്ളി ഗ്രാമത്തിലെ വയലിലാണ് ഏഴോളം മയിലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷബാധയേറ്റാണ് മയിലുകൾ ചത്തതെന്നാണ് മൃഗഡോക്ടർമാരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. അന്വേഷണം പുരോഗമിക്കുകയാണ്.

പ്രദേശത്തെ ഗ്രാമങ്ങളിലെ വയലുകളിലും പരിസരങ്ങളിലും പലപ്പോഴും തീറ്റതേടുന്ന മയിലുകളുടെ ജനവാസകേന്ദ്രമാണ് സിദ്‌ലഘട്ട. മാർച്ച് 10 വ്യാഴാഴ്ച വയലിൽ ഏഴ് മയിലുകളുടെ ജഡം കണ്ട ഗ്രാമ വാസികൾ ആണ് വനംവകുപ്പിനെ വിവരമറിയിച്ചത്.

വനംവകുപ്പ് ജീവനക്കാരായ ജയചന്ദ്ര, ഗോവിന്ദരാജു തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടർമാരായ പ്രശാന്ത്, മുനികൃഷ്ണ എന്നിവർ മയിലിന്റെ ജഡങ്ങളിൽ മൃതദേഹപരിശോധന നടത്തി. സിദ്‌ലഘട്ട ടൗണിന്റെ പ്രാന്തപ്രദേശത്തുള്ള തിരുമല കുന്നിന് സമീപമാണ് 100 മീറ്റർ ചുറ്റളവിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us