തലപ്പാവ് അഴിക്കാൻ പറഞ്ഞ അതേ കോളേജിൽ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് എത്തുന്നു 

ബെംഗളുരു: മതപരമായ വസ്ത്രധാരണത്തിനുള്ള നിയന്ത്രണങ്ങള്‍ ന്യൂനപക്ഷ മാനജ്‌മെന്റിന് കീഴിലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക ഹൈകോടതിയില്‍ വ്യക്തമാക്കിയതോടെ, ബെംഗളൂറിലെ മൗണ്ട് കാര്‍മല്‍ കോളജ് പ്രീ-യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്ക് യൂണിഫോമിനൊപ്പം ഹിജാബ് ധരിച്ച്‌ ക്ലാസില്‍ പോകാന്‍ അനുവാദം ലഭിച്ചു.

യൂനിഫോമോ ഡ്രസ് കോഡുകളോ ഉള്ള കോളജുകളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് ഫെബ്രുവരി 10-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തലപ്പാവ് നീക്കം ചെയ്യാന്‍ പ്രീ-യൂനിവേഴ്സിറ്റി വിഭാഗത്തിലെ സിഖ് വിദ്യാര്‍ഥിയോട് അഭ്യര്‍ഥിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥി ആ ആവശ്യം നിരസിക്കുകയും, അതേ തുടർന്ന് നിരവധി പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിരുന്നു.

  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കരുതെന്ന് സംസ്ഥാന പ്രീ-യൂനിവേഴ്‌സിറ്റി കോളജ് വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോളജ് സിഖ് വിദ്യാര്‍ഥിനിയോട് തലപ്പാവ് നീക്കം ചെയ്യാന്‍ അഭ്യര്‍ഥിച്ചത്. എന്നിരുന്നാലും, തലപ്പാവ് ഇല്ലാതെ ക്ലാസില്‍ പങ്കെടുക്കാന്‍ സിഖ് വിദ്യാര്‍ഥിനിയെ കോളേജ് നിര്‍ബന്ധിച്ചില്ലെന്ന് കോളേജ് അധികൃതർ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരി അഞ്ചിലെ ഉത്തരവില്‍ പ്രീ-യൂനിവേഴ്‌സിറ്റി കോളജ് വകുപ്പ് നിര്‍ദേശിച്ച പ്രകാരം മതപരമായ വസ്ത്രധാരണത്തിന് നിയന്ത്രണങ്ങള്‍ സ്വകാര്യ, ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന് സര്‍ക്കാർ കോടതിയെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 16 ന് കോളേജ് വീണ്ടും തുറന്നപ്പോള്‍, പ്രിന്‍സിപ്പൽ ഉൾപ്പെടെ യുള്ള സ്റ്റാഫുകൾ എല്ലാ ക്ലാസുകളിലും പോയി ഹിജാബും മറ്റ് മതപരമായ വസ്ത്രങ്ങളും ധരിച്ച പെണ്‍കുട്ടികളോട് ക്ലാസ് മുറികളില്‍ ഇവ ധരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു ഇപ്പോള്‍, ഏറ്റവും പുതിയ ഉത്തരവ് പ്രകാരം , യൂണിഫോമിനൊപ്പം ഹിജാബുകളും ശിരോവസ്ത്രങ്ങളും മറ്റ് മതപരമായ വസ്ത്രങ്ങളും ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുമതിയുണ്ടെന്ന് മൗണ്ട് കാര്‍മല്‍ പ്രീ-യൂനിവേഴ്സിറ്റി കോളേജിലെ ഒരു വിദ്യാര്‍ഥികൾ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
  മജസ്റ്റിക്കിലേക്ക് മെട്രോയില്ല! എം.ജി റോഡിൽ യാത്രക്കാരെ ഇറക്കിവിട്ടു; നഗരഹൃദയത്തിൽ ലക്ഷക്കണക്കിന് യാത്രക്കാർ വഴിയിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts