തൊഴിലാളികളെ ആന ചവിട്ടിക്കൊന്ന സംഭവം; വനംവകുപ്പ് അനാസ്ഥ ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കഡെഗർജെ ഗ്രാമത്തിലെ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന രണ്ടുപേരെ വെള്ളിയാഴ്ച രാവിലെ ആന ചവിട്ടിക്കൊന്നു. രാവിലെ ഒമ്പത് മണിയോടെ ശാരദ എസ്റ്റേറ്റിൽ നിരവധി സ്ത്രീകളുൾപ്പെടെയുള്ളവർ ജോലി ചെയ്തോണ്ടിരിക്കുമ്പോഴാണ് സംഭവം.

കടേഗർജെയിലെ ചിക്കയ്യ (50), ഈരയ്യ (60) എന്നിവരാണ് മരിച്ചത്. എസ്റ്റേറ്റിൽ ജോലിക്കുണ്ടായിരുന്ന 25 ഓളം തൊഴിലാളികൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെട്ടു. പോലീസും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ഇവരുടെ മരണവാർത്ത പരന്നതോടെ ബേലൂരിനെയും സക്ലേഷ്പൂരിനെയും ബന്ധിപ്പിക്കുന്ന റോഡിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. വനംവകുപ്പിന്റെ അനാസ്ഥ ആരോപിച്ച് ടയറുകൾ കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സംഭവസ്ഥലം സന്ദർശിക്കുന്നതുവരെ സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts