കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു : ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ദാരുണാന്ത്യം. എ​ൻ.​ആ​ർ പു​ര ബ​ന്നൂ​ർ വി​ല്ലേ​ജ് സ്വ​ദേ​ശി സു​ബ്ബെ ഗൗ​ഡ​യാ​ണ് മ​രി​ച്ച​ത്. കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെയാണ് കാ​ട്ടാ​ന ആ​ക്ര​മണമുണ്ടായത്. കാട്ടാനക്കൂട്ടം എ​സ്റ്റേ​റ്റി​ൽ ത​മ്പ​ടി​ച്ചിരുന്നു. ഇ​ത​റി​യാ​തെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സു​ബ്ബെ ഗൗ​ഡ​ക്കു​നേ​രെ കാ​ട്ടാ​ന ചീ​റി​യ​ടു​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യായിരുന്നു. ക​ർ​ഷ​ക​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് തന്നെ മരിച്ചു. നാട്ടിലും സമീപപ്രദേശങ്ങളിലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി നാ​ട്ടു​കാ​ർ പ​രാ​തി​ നൽകിയിരുന്നു. ദി​വ​സ​ങ്ങ​ൾ മുന്നേ ബ​ലെ​ഹൊ​ന്നൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​നി​ത തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ജനങ്ങൾ പരാതി നൽകിയിട്ടും കാട്ടാന ആക്രമണം വർധിക്കുകയാണെന്നും വ​നം​വ​കു​പ്പി​ൻ്റെ…

Read More

കർണാടകയിൽ ആനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

ബെംഗളൂരു : ചിക്കമംഗളൂരുവിൽ ആനയുടെ ആക്രമണം യുവതി കൊല്ലപ്പെട്ടു.ഹൊന്നാലി സ്വദേശിയായ അനിത (25) ആണ് മരിച്ചത്. ബന്നൂരിലെ ശശിശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു അവർ. ബുധനാഴ്ച രാത്രി 9 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അനിതയെ ബലേഹൊന്നൂർ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം ശിവമോഗ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ വഴിവധ്യേ മരണം സംഭവിക്കുകയായിരുന്നു.

Read More

ഹാ​സ​നി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീക്ക് ദാരുണാന്ത്യം

ബം​ഗ​ളൂ​രു: ഹാ​സ​നി​ലെ ബേ​ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. 40 വ​യ​സ്സു​ള്ള ച​ന്ദ്ര​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച ബേ​ലൂ​ർ അ​ങ്കി​ഹ​ള്ളി​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ ച​ന്ദ്ര​മ്മ​യെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ന, ച​ന്ദ്ര​മ്മ​യെ കൊ​മ്പി​ൽ കോ​ർ​ത്തെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യതായാണ് പ്രാഥമിക നിഗമനം. അതെസമയം കാട്ടാന ശല്ല്യം രൂക്ഷമായ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ്.

Read More

തൊഴിലാളികളെ ആന ചവിട്ടിക്കൊന്ന സംഭവം; വനംവകുപ്പ് അനാസ്ഥ ആരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കഡെഗർജെ ഗ്രാമത്തിലെ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന രണ്ടുപേരെ വെള്ളിയാഴ്ച രാവിലെ ആന ചവിട്ടിക്കൊന്നു. രാവിലെ ഒമ്പത് മണിയോടെ ശാരദ എസ്റ്റേറ്റിൽ നിരവധി സ്ത്രീകളുൾപ്പെടെയുള്ളവർ ജോലി ചെയ്തോണ്ടിരിക്കുമ്പോഴാണ് സംഭവം. കടേഗർജെയിലെ ചിക്കയ്യ (50), ഈരയ്യ (60) എന്നിവരാണ് മരിച്ചത്. എസ്റ്റേറ്റിൽ ജോലിക്കുണ്ടായിരുന്ന 25 ഓളം തൊഴിലാളികൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെട്ടു. പോലീസും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ മരണവാർത്ത പരന്നതോടെ ബേലൂരിനെയും സക്ലേഷ്പൂരിനെയും ബന്ധിപ്പിക്കുന്ന റോഡിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. വനംവകുപ്പിന്റെ…

Read More
Click Here to Follow Us