കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു : ചി​ക്ക​മ​ഗ​ളൂ​രു​വി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ഷ​ക​ന് ദാരുണാന്ത്യം. എ​ൻ.​ആ​ർ പു​ര ബ​ന്നൂ​ർ വി​ല്ലേ​ജ് സ്വ​ദേ​ശി സു​ബ്ബെ ഗൗ​ഡ​യാ​ണ് മ​രി​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെയാണ് കാ​ട്ടാ​ന ആ​ക്ര​മണമുണ്ടായത്. കാട്ടാനക്കൂട്ടം എ​സ്റ്റേ​റ്റി​ൽ ത​മ്പ​ടി​ച്ചിരുന്നു. ഇ​ത​റി​യാ​തെ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സു​ബ്ബെ ഗൗ​ഡ​ക്കു​നേ​രെ കാ​ട്ടാ​ന ചീ​റി​യ​ടു​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യായിരുന്നു.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

ക​ർ​ഷ​ക​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വെച്ച് തന്നെ മരിച്ചു. നാട്ടിലും സമീപപ്രദേശങ്ങളിലും കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി നാ​ട്ടു​കാ​ർ പ​രാ​തി​ നൽകിയിരുന്നു. ദി​വ​സ​ങ്ങ​ൾ മുന്നേ ബ​ലെ​ഹൊ​ന്നൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​നി​ത തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

ജനങ്ങൾ പരാതി നൽകിയിട്ടും കാട്ടാന ആക്രമണം വർധിക്കുകയാണെന്നും വ​നം​വ​കു​പ്പി​ൻ്റെ പി​ടി​പ്പു​കേ​ടു​കൊ​ണ്ടാ​ണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ താത്കാലികമായി അടച്ചു; വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us