ചർച്ച പരാജയം; സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സമരതിയതി താമസിയാതെ പ്രഖ്യാപിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമര സമിതി അറിയിച്ചു. ഗതാഗത സെക്രട്ടറി, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സമര തീരുമാനം. വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല തീരുമാനം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത സമര സമിതി ജൂലൈ 8 ചൊവ്വാഴ്ച സൂചനാ ബസ് സമരം നടത്തിയിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം അനിശ്ചിതകാലത്തേയ്ക്കെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അനിശ്ചിതകാല പണിമുടക്ക്…

Read More

നീലക്കുറിഞ്ഞിയുടെ വസന്തഭൂമി; സംരക്ഷകരില്ലാതെ നശിപ്പിക്കരുത് സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം -കർണാടക വനംവകുപ്പ്

ബെംഗളൂരു : മനോഹരമായ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന ഇടമാണ് ചിക്കമഗളൂരു ജില്ലയിലെ മുല്ലയനഗിരി മലനിരകൾ. ആദ്യകാലങ്ങളിൽ നീലക്കുറിഞ്ഞി പൂക്കുന്ന ഇടം16,000 ഏക്കറോളമായിരുന്നു. എന്നാൽ ക്രമേണയിത് 9,000 ഏക്കറായി ചുരുങ്ങി. ആവശ്യമായ പരിപാലനം ലഭിക്കാതാത്തതും വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുമാണ് ഇതിനുള്ള കാരണമായി വിലയിരുത്തുന്നത്. എന്നാൽ മുല്ലയനഗിരിയിലെ റവന്യൂഭൂമി സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നൽകണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് ആവശ്യമുന്നയിച്ചിരിക്കുകയാണ്. റവന്യൂവകുപ്പിനുമേൽ ശക്തമായ ആവശ്യം ആവശ്യമാണ് കർണാടക വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്. നീലക്കുറിഞ്ഞി വിരിയുന്ന പ്രദേശം ഉത്തരവാദിത്വത്തോടെ സംരക്ഷിക്കണമെന്നാണ് വനംവകുപ്പിന്റെ പ്രധാന ആവശ്യം. എല്ലാ വർഷങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ്…

Read More

കലാസിപാളയയിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം: 3 പേർ അറസ്റ്റിൽ, ചോദ്യം ചെയ്യലിൽ സത്യം വെളിപ്പെടുത്തി പ്രതികൾ

ബെംഗളൂരു: കലാസിപാളയ ബസ് സ്റ്റാൻഡിൽ അടുത്തിടെയുണ്ടായ സ്ഫോടകവസ്തു കണ്ടെത്തിയ കേസിൽ മൂന്ന് പ്രതികളെ ബെംഗളൂരുവിലെ പോലീസ് അറസ്റ്റ് ചെയ്തു . കോലാർ സ്വദേശികളായ ഗണേഷ്, മുനിരാജ്, ശിവകുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ചില വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. അന്വേഷണത്തിനായി അഞ്ച് സംഘങ്ങളായി രൂപീകരിച്ച കലാസിപാളയ പോലീസ് സ്റ്റേഷൻ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 22 ജെലാറ്റിൻ ജെല്ലുകളും 30 ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു. കൂടുതൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. പ്രതികള്‍ ഒരു ബാഗിലാണ് സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്നത്. തുടര്‍ന്ന്…

Read More

മണ്ണിടിച്ചിൽ; വലിയ വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം

ബെംഗളൂരു : ക​ട​ബ താ​ലൂ​ക്കി​ലെ മ​ന്ന​ഗു​ഡ്ഡ​യി​ൽ കഴിഞ്ഞദിവസം രാ​ത്രി​യു​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചി​ലി​ൽ ദേ​ശീ​യ​പാ​ത 75ൽ ​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. മണ്ണിടിഞ്ഞ ഭാഗം പൂർണമായി ഒഴിവാക്കി ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൊ​ലീ​സ് വ​ഴി​തി​രി​ച്ചു​വി​ട്ടു. ഹെ​വിവാ​ഹ​ന​ങ്ങ​ൾ സം​സ്ഥാ​ന പാ​ത​ക​ളി​ലൂ​ടെ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​ധാ​ന ജി​ല്ല റോ​ഡു​ക​ളി​ലൂ​ടെ​യും വഴി തിരിച്ച് വിട്ട് ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തി. അതെസമയം മ​ണ്ണി​ടി​ച്ചി​ൽ പ്ര​ദേ​ശ​ത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ച​ളി പൂർണമായി നീ​ക്കം​ ചെ​യ്ത​തി​ന് ശേഷം മാ​ത്ര​മേ വലിയ വാഹങ്ങൾക്ക് പ്രവേശനം…

Read More

കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; ഇന്ത്യൻവംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽനിന്ന് സാഹസികമായി പിടികൂടി

വാഷിങ്ടണ്‍: ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതിയെന്ന് കണ്ടെത്തിയതിന് പിന്നാലെ പൈലറ്റിനെ കോക്ക്പിറ്റില്‍നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന്‍ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്‌ചെയ്തത്. വിമാനം ലാന്‍ഡ്‌ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറി സാഹസികമായി അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വസ്തുതയുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പൈലറ്റിനെ അറസ്റ്റ് ചെയ്‌തത്‌. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മിനിയാപോളിസില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ്…

Read More

ബെംഗളൂരുവിൽ തെരുവ് നായയുടെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു; കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബിബിഎംപി

ബെംഗളൂരു: ബെംഗളൂരുവിൽ, ബിബിഎംപിയുടെ ബദുത പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ വ്യാപകമായിരുന്ന തെരുവ് നായ്ക്കൾ ഒരാളുടെ ജീവൻ അപഹരിച്ചു . നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ സീതപ്പ എന്ന 71 വയസ്സുകാരൻ മരിച്ചു. കൊഡിഗെഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ നടക്കാൻ പോയ സീതപ്പയെ 8 മുതൽ 9 വരെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൈകാലുകളുടെ പകുതിയും കടിച്ചു മുറിച്ചു. മുഖത്ത് കടിക്കുകയും ചെയ്തു. നായ്ക്കളുടെ ആക്രമണത്തിൽ വൃദ്ധനായ സീതപ്പ മരിച്ചു. തെരുവ് നായയുടെ ആക്രമണത്തിൽ മരിച്ച വൃദ്ധനായ സീതപ്പയുടെ…

Read More

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ഇരുവരും ജയിലിൽ തുടരും

ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മറ്റന്നാൾ വീണ്ടും സെഷൻസ് കോടതിയെ സമീപിക്കുമെന്ന് അഭിഭാഷക വ്യകത്മാക്കി. കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിലാണുള്ളത്. സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസ്. മനുഷ്യക്കടത്ത്, മതപരിവർത്തനം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളെന്നിരിക്കെ ആശങ്കയിലാണ് ഇരുവരും ജയിലിൽ തുടരുന്നത്.

Read More

നടൻ ദർശന്റെ ആരാധകർ അശ്ലീല സന്ദേശങ്ങൾ അയച്ചു; പോലീസ് കമ്മീഷണർക്ക് പരാതി നൽകി -നടി രമ്യ

ബെംഗളൂരു: നടൻ ദർശന്റെ ചില ആരാധകർ സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചതായി ആരോപിച്ച് നടി രമ്യ ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഇൻഫൻട്രി റോഡിലുള്ള സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ രമ്യ, കമ്മീഷണർ സീമന്ത് കുമാറിനെ കാണുകയും അശ്ലീല സന്ദേശങ്ങൾ അയച്ച 43 ഇൻസ്റ്റാഗ്രാം പേജുകൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. “ചിത്രദുർഗയിലെ രേണുകസ്വാമിയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ അടുത്തിടെയുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പറയുമ്പോൾ, എല്ലാ സാധാരണക്കാർക്കും സുപ്രീം കോടതിയിൽ വിശ്വാസമുണ്ട്. രേണുകസ്വാമിയുടെ കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കുമെന്ന്…

Read More

ധർമ്മസ്ഥല കൂട്ടക്കൊല ആരോപണം; പരാതിക്കാരൻ മുസ്‌ലിം; പിന്നിൽ പ്രവർത്തിക്കുന്നത് കേരളസർക്കാർ, – ബിജെപി നേതാവ് ആർ അശോക

ബെംഗളൂരു: ധർമസ്ഥല കൂട്ടക്കൊല ആരോപണത്തിന് പിന്നിൽ കേരളസർക്കാരെന്ന പ്രസ്താവനവയുമായി കർണാടക പ്രതിപക്ഷ നേതാവ് ആർ അശോക രംഗത്ത്. ചില ‘അദൃശ്യകൈകൾ’ പരാതിക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ക്ഷേത്രത്തെ വിവാദങ്ങളിലേക്ക് കൊണ്ടുവരാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നുമാണ് അശോകയുടെ ആരോപണം. പരാതി ഉന്നയിച്ച വ്യക്തി മുസ്‌ലിംമാണെന്നും അശോക കുറ്റപ്പെടുത്തി. പ്രതിപക്ഷം അന്വേഷണത്തെ പൂർണമായി സ്വാഗതം ചെയ്യുകയാണെന്നും ഇതിന് പിന്നിൽ പ്രവൃത്തിച്ച കുറ്റക്കാരായ മുഴുവൻ ആളുകളെയും കണ്ടെത്തെണമെന്നും അതെസമയം ക്ഷേത്രത്തെ കരിവാരിതേയ്ക്കാൻ വ്യക്തമായ ശ്രമം ചിലർ നടത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലുള്ള എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അന്വേഷണ പുരോഗതിയിൽ വിശ്വാമുണ്ടന്നും…

Read More

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ ഉൾപ്പെടെ കർണാടകയിൽ പലയിടത്തും ലോകായുക്ത റെയ്ഡ് ;

ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചൊവ്വാഴ്ച രാവിലെ ലോകായുക്ത റെയ്ഡ് നടത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും മറ്റ് സ്വത്തുക്കളിലും റെയ്ഡ് നടത്തി. ബെംഗളൂരുവിൽ രണ്ട് സ്ഥലങ്ങളിൽ ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി ഫയലുകൾ പരിശോധിച്ചുവരികയാണ്. ചിക്കബെല്ലാപൂർ, ഹാസൻ, ചിത്രദുർഗ എന്നിവിടങ്ങളിലും റെയ്ഡ് നടത്തി. ഹോർട്ടികൾച്ചർ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഓം പ്രകാശിന്റെ വീട്ടിലും റവന്യൂ ഓഫീസർ എൻ. വെങ്കിടേഷിന്റെ വീട്ടിലും പരിശോധനകൾ പുരോഗമിക്കുന്നു. ഹാസൻ നഗരത്തിലെ ചന്നപട്ടണ ഹൗസിംഗ് ബോർഡ് പ്രദേശത്തുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ്…

Read More
Click Here to Follow Us