നീലക്കുറിഞ്ഞിയുടെ വസന്തഭൂമി; സംരക്ഷകരില്ലാതെ നശിപ്പിക്കരുത് സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കണം -കർണാടക വനംവകുപ്പ്

ബെംഗളൂരു : മനോഹരമായ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്ന ഇടമാണ് ചിക്കമഗളൂരു ജില്ലയിലെ മുല്ലയനഗിരി മലനിരകൾ.

ആദ്യകാലങ്ങളിൽ നീലക്കുറിഞ്ഞി പൂക്കുന്ന ഇടം16,000 ഏക്കറോളമായിരുന്നു. എന്നാൽ ക്രമേണയിത് 9,000 ഏക്കറായി ചുരുങ്ങി. ആവശ്യമായ പരിപാലനം ലഭിക്കാതാത്തതും വേണ്ട രീതിയിൽ സംരക്ഷിക്കാത്തതുമാണ് ഇതിനുള്ള കാരണമായി വിലയിരുത്തുന്നത്.

എന്നാൽ മുല്ലയനഗിരിയിലെ റവന്യൂഭൂമി സംരക്ഷിതകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നൽകണമെന്നാവശ്യപ്പെട്ട് കർണാടക വനംവകുപ്പ് ആവശ്യമുന്നയിച്ചിരിക്കുകയാണ്. റവന്യൂവകുപ്പിനുമേൽ ശക്തമായ ആവശ്യം ആവശ്യമാണ് കർണാടക വനംവകുപ്പ് മുന്നോട്ട് വെച്ചിരിക്കുന്നത്.

  ബെംഗളൂരുവിൽ ഇനി 'പേ ആൻഡ് പാർക്കിംഗ്' വരുന്നു; ഈ 42 പ്രധാന റോഡുകളിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്താൻ നീക്കം; വിശദാംശങ്ങൾ

നീലക്കുറിഞ്ഞി വിരിയുന്ന പ്രദേശം ഉത്തരവാദിത്വത്തോടെ സംരക്ഷിക്കണമെന്നാണ് വനംവകുപ്പിന്റെ പ്രധാന ആവശ്യം.

എല്ലാ വർഷങ്ങളിലും പതിനായിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. അനിയന്ത്രിതമായെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാനോ ആവശ്യാനുസരണം നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകാൻ കഴിയാത്തതോ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മനോഹരമായ ഇടങ്ങൾ ആളുകൾ നശിപ്പിക്കുന്നതും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

നീലകുറിഞ്ഞി മേഖലയെ സംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കാനായി റവന്യൂവകുപ്പിന് നിർദേശം അയച്ചതായി വന്യജീവി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പി.സി. റായ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
[masterslider id="10"]

Related posts

Click Here to Follow Us