അഞ്ചാം മാസത്തിൽ മടിസാർ സാരിയിൽ തമിഴ് പൊണ്ണായി തിളങ്ങി ദിയ

രിക്കൽക്കൂടി വധുവിനെപ്പോലെ മനോഹാരിയായി ഒരുങ്ങാൻ ദിയ കൃഷ്ണയ്ക്ക് സാധിച്ചു. വിവാഹദിവസം ഫ്രയിമിൽ ദിയയും ഭർത്താവു അശ്വിൻ ഗണേഷും മാത്രമെങ്കിൽ, ഇന്ന് ഇനിയും ഫോട്ടോയിൽ കാണാൻ കഴിയുന്ന, എന്നാൽ മുഖം കാണാൻ അൽപ്പം കൂടി കാത്തിരിക്കേണ്ട ഒരാൾ കൂടിയുണ്ട്. അവരുടെ ആദ്യത്തെ കണ്മണി.

അഞ്ചാം മാസത്തിൽ നിറവയറുമായി നിൽക്കുന്ന ദിയ കൃഷ്ണയുടെ ചിത്രങ്ങൾ അവർ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു.

ഭർത്താവ് അശ്വിൻ ഗണേഷിന്റെ തമിഴ് പാരമ്പര്യം പേറിയാണ് ദിയ കൃഷ്ണ അണിഞ്ഞൊരുങ്ങിയത്. മഞ്ഞയും ഹോട്ട് പിങ്കും നിറങ്ങൾ ചേർന്ന പട്ടുസാരിയും, പരമ്പരാഗത സ്വർണാഭരണങ്ങളുമാണ് ദിയ കൃഷ്ണയുടെ വേഷം.

അഞ്ചു മാസങ്ങൾ തികഞ്ഞ വേളയിൽ വയറിനു മുകളിലൂടെ ഒഡ്യാണവും ദിയ കൃഷ്ണ ചുറ്റിയിട്ടുണ്ട്. ഭാര്യയെ ചേർത്തുപിടിച്ച് ഭർത്താവ് അശ്വിൻ ഗണേഷും ഒപ്പമുണ്ട് .

അഞ്ചാം മാസം ഫോട്ടോഷൂട്ട് മാത്രമല്ല, പൂജാ ചടങ്ങുകളും നടന്നു എന്ന ദിയ ക്യാപ്‌ഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. ദിയയുടെ വീട്ടിലെ ആദ്യത്തെ പേരക്കിടാവാണ്‌ പിറക്കാൻ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts