യുവാവിനെ 3 മണിക്കൂർ പ്രസവ വേദന അനുഭവിപ്പിച്ച് കാമുകി; യുവാവ് ഗുരുതരാവസ്ഥയിൽ 

ലോകത്തിലെ ഏറ്റവും വലിയ വേദനകളില്‍ ഒന്നാണ് പ്രസവവേദന എന്ന് പറയാറുണ്ട്.

ആർത്തവ സമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദന, പ്രസവ വേദന ഇവയൊന്നും മിക്കവാറും പുരുഷന്മാർക്ക് പറഞ്ഞാല്‍ മനസിലാവാറില്ല.

ഈ വേദനകളെ നിസ്സാരമാക്കി കാണുന്ന പുരുഷന്മാരും ഒരുപാടുണ്ട്. എന്നാല്‍, ഇന്ന് ഈ വേദനകളെല്ലാം പുരുഷന്മാർക്കും അറിയാൻ അവസരം വേണമെങ്കില്‍ ഉണ്ട്.

അത്തരത്തിലുള്ള സിമുലേഷൻ സെന്ററുകളും പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

അതുപോലെ, ചൈനയില്‍ താൻ വിവാഹം കഴിക്കാൻ തീരുമാനിച്ച യുവാവിനെ കൊണ്ട് ഒരു യുവതി മൂന്നു മണിക്കൂർ നേരം പ്രസവ വേദന അനുഭവിപ്പിച്ചു.

യുവാവിനെ ഇതേത്തുടർന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

വിവാഹം കഴിക്കുന്നതിന് മുമ്ബ് തന്നെ സ്ത്രീകള്‍ കടന്നു പോകുന്ന അവസ്ഥയെ കുറിച്ച്‌ യുവാവിന് ധാരണയുണ്ടാകണം എന്ന് യുവതിയുടെ അമ്മയും സഹോദരിയും നിർബന്ധം പിടിച്ചത്രെ.

അങ്ങനെയാണ് യുവാവിനെ പ്രസവ വേദന അനുഭവിപ്പിക്കുന്നതിന് വേണ്ടി സിമുലേഷൻ സെന്ററില്‍ എത്തിച്ചത്.

ഇവിടെ വച്ച്‌ വേദന അറിയിക്കുന്നതിനായി മൂന്ന് മണിക്കൂർ യുവാവിനെ വൈദ്യുതി പ്രവാഹം കടത്തിവിട്ട് വേദനിപ്പിച്ചു.

ഒടുവില്‍ സംഭവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവാവിനെ കടുത്ത വേദന അനുഭവപ്പെട്ടു.

വയ്യാതായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒടുവില്‍ അയാളുടെ ചെറുകുടലിന്റെ ഒരുഭാഗം നീക്കം ചെയ്യേണ്ടി വന്നു എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

യുവതി തന്നെ എട്ടാമത്തെ ലെവലില്‍ എത്തിയപ്പോഴേക്കും യുവാവ് വേദന സഹിക്കാനാവാതെ നിലവിളിച്ചതിനെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്തായാലും, യുവതി കാരണം തങ്ങളുടെ മകന്റെ ജീവൻ തന്നെ അപകടത്തിലായി എന്ന് കാണിച്ച്‌ യുവാവിന്റെ വീട്ടുകാർ യുവതിക്കെതിരെ കേസുമായി മുന്നോട്ട് പോകാനിരിക്കയാണത്രെ. യുവതിക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ ചൈനയിലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ആരാണ് മൂന്നുമണിക്കൂർ നേരമൊക്കെ അത്ര കഠിനമായ വേദന അനുഭവിക്കുക, ഇത്ര നീണ്ടതാണോ പ്രസവ വേദന, ഇതെന്തൊരു ക്രൂരതയാണ്, യുവതിക്കെതിരെ നടപടി വേണം എന്നെല്ലാമാണ് ആളുകള്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us