കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; ഇന്ത്യൻവംശജനായ പൈലറ്റിനെ കോക്ക്പിറ്റിൽനിന്ന് സാഹസികമായി പിടികൂടി

വാഷിങ്ടണ്‍: ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതിയെന്ന് കണ്ടെത്തിയതിന് പിന്നാലെ പൈലറ്റിനെ കോക്ക്പിറ്റില്‍നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന്‍ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്‌ചെയ്തത്. വിമാനം ലാന്‍ഡ്‌ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറി സാഹസികമായി അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വസ്തുതയുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പൈലറ്റിനെ അറസ്റ്റ് ചെയ്‌തത്‌. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മിനിയാപോളിസില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ്…

Read More