കോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡൽഹി: കോവീഷീല്‍ഡ് വാക്‌സീന്‍ സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. സിഇഒ അദാര്‍ പൂനാവാലയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

5 കോടി വാക്‌സീന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഓക്‌സ്ഫഡും അസ്ട്രാസെനകയും സംയുക്തമായി നിര്‍മിച്ച കോവീഷീല്‍ഡ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി ഉള്‍പ്പെടെ നിരവധി രാജ്യങ്ങളുമായും ഞങ്ങള്‍ക്ക് കയ്യൊപ്പുണ്ട്. എന്നാല്‍ ഇപ്പോള്‍ വാക്‌സീന്‍ കയറ്റുമതി നടത്തുന്നില്ല.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

കുറച്ച് ആഴ്ചകള്‍ക്ക് ശേഷം കയറ്റുമതി അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അതോടെ 68 രാജ്യങ്ങളിലേക്ക് വാക്‌സീന്‍ എത്തിക്കാന്‍ സാധിക്കും. സംസ്ഥാനങ്ങള്‍ക്ക് വാക്‌സീന്‍ കൈപ്പറ്റാന്‍ കഴിയുന്നിടത്ത് അത് കമ്പനി എത്തിക്കും’ പൂനാവാല ദേശീയ മാധ്യമത്തോട് പറഞ്ഞു. എല്ലാവര്‍ക്കും പുതുവര്‍ഷ ആശംസകള്‍ എന്ന് തുടങ്ങുന്ന ഒരു ട്വീറ്റ് പൂനാവാല ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.

‘എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍! വാക്‌സീന്‍ നിര്‍മിക്കുന്നതിനായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നേരിട്ട പ്രയാസങ്ങള്‍ക്കെല്ലാം അവസാനിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ കോവിഡ് വാക്‌സീനായ കോവീഷീല്‍ഡിന് അനുമതി ലഭിച്ചിരിക്കുന്നു. സുരക്ഷിതവും ഫലപ്രദവുമായ വാക്‌സീന്‍ വരും ആഴ്ചകളില്‍ വിതരണം ചെയ്യപ്പെടും’ അദ്ദഹം പറഞ്ഞു. നിലവില്‍ 4-5 കോടി വാക്‌സീന്‍ ഡോസുകള്‍ നിര്‍മിച്ചിട്ടുണ്ടെന്ന് പൂനാവാല വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts