ഇൻറർ സിറ്റിക്ക് പകരം പുതിയ പകൽ തീവണ്ടി എറണാകുളത്തേക്ക്; റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : മുൻപ് ഉണ്ടായിരുന്ന ഇൻ്റർസിറ്റി എക്സ്പ്രസിന് പകരമായി അതേ സമയത്ത് പുതിയ നമ്പറിൽ തീവണ്ടി സർവ്വീസ് പ്രഖ്യാപിച്ചു.

ഈ മാസം 9 മുതൽ സർവീസ് നടത്തുന്ന തീവണ്ടിയുടെ റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു.

കെ.എസ്.ആർ. ബെംഗളൂരു -എറണാകുളം സ്പെഷൽ (02677) രാവിലെ 06:10 ന് പുറപ്പെട്ട് വൈകുന്നേരം 04:55 ന് എറണാകുളം ജംഗഷനിൽ എത്തും.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

മടക്ക ട്രെയിൻ (02678) രാവിലെ 9:10 ന് പുറപ്പെട്ട് രാത്രി 7.50 ന് നഗരത്തിലെത്തും.

കൻ്റോൺമെൻ്റ്, കർമലറാം, ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എന്നിവിടങ്ങളിൽ സറ്റോപ്പ് ഉണ്ട്.

മുൻകൂട്ടി ബുക്ക് ചെയ്തവരെ മാത്രം കയറാൻ അനുവദിക്കുന്ന തീവണ്ടിയിൽ ഒരു എ.സി.ചെയർ കാർ,8 നോൺ എ.സി.ചെയർകാർ,8 സെക്കൻ്റ് സിറ്റിംഗ് കോച്ചുകൾ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts