സെല്‍ഫിഎടുത്ത വിദ്യാര്‍ത്ഥിയെ മന്ത്രി തല്ലി വീഴ്ത്തി;വിവാദത്തില്‍ പെട്ടത് കര്‍ണാടക വൈദ്യുതി മന്ത്രി ഡി കെ ശിവകുമാര്‍.

ബെല്‍ഗാം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ തന്നെയും ചേര്‍ത്ത് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ മന്ത്രി തല്ലി. മന്ത്രി വിദ്യാര്‍ഥിയുടെ തല്ലി ഫോണ്‍ തട്ടിത്തെറിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണിപ്പോള്‍. കര്‍ണാടക ഊര്‍ജ മന്ത്രിയായ ഡികെ ശിവകുമാറാണ് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് വിവാദ കുരുക്കില്‍പെട്ടിരിക്കുന്നത്. ബെല്‍ഗാം കോളേജില്‍ ബാലാവകാശ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ

ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ തന്റെ പിന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് നേരെ മന്ത്രി കൈയ്യോങ്ങുകയായിരുന്നു. വിദ്യാര്‍ഥിയുടെ കൈയ്യില്‍ മന്ത്രി വീശിയടിക്കുന്നതും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മൊബൈല്‍ തെറിച്ചു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം

വീഡിയോ താഴെ.

https://www.youtube.com/watch?v=uJyAgNhH1MQ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us