ഭാര്യ കുത്തേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: 2005 മുതൽ ഹൊറമാവിലെ താൽക്കാലിക നിവാസിയും നേപ്പാൾ സ്വദേശിയുമായ രാം ബഹാദൂർ ബടക്ക് 47, ആണ് ഭാര്യ ദുബി ദേവിയെ വീടിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്.

ഇയാൾ ഒരു ഐസ്ക്രീം കടയിൽ ഹെൽപ്പർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യാ പരിസരങ്ങളിൽ ഉള്ള വീടുകളിൽ വീട്ടുജോലിക്കും പോയിരുന്നു.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

വരുമാനത്തിൽ ഭൂരിഭാഗവും ഇയാൾ മദ്യത്തിനു വേണ്ടി ചെലവാക്കിയിരുന്നതാണ് സ്ഥിരമായ കുടുംബ കലഹത്തിനും അവസാനം കൊലപാതകത്തിനും കാരണമായത്. പതിവുപോലെ കഴിഞ്ഞ വെള്ളിയാഴ്ചയും മദ്യപിച്ചെത്തിയ ഭർത്താവിനോട് ദുബി വഴക്കിട്ടു.

പെട്ടെന്നുണ്ടായ ദേഷ്യത്തിൽ അടുക്കളയിൽ ഇരുന്ന് കത്തിയെടുത്ത് ഭാര്യയെ കുത്തുകയായിരുന്നു. ആന്തരാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts