ആർആർ നഗറിൽ മണ്ണിടിച്ചിൽ പരിഭ്രാന്തരായി നിവാസികൾ

ബെംഗളൂരു: തുടർച്ചയായ മഴയും വെള്ളപ്പൊക്കവും രാജരാജേശ്വരി നഗറിലെ ഗിരിധാമ ലേഔട്ടിൽ ബുധനാഴ്ച ചെറിയ മണ്ണിടിച്ചിലിന് കാരണമായി. പ്രദേശത്തെ താമസക്കാർ (സർവേ നമ്പർ 66/2, കെങ്കേരി ഹോബ്ലി), ഭൂകമ്പം പോലെയുള്ള ഒരു വലിയ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തു. വീടിന് പുറത്തേക്ക് ഓടിയെത്തിയ പ്രദേശവാസികൾ 20 ടൺ ഭാരമുള്ള പാറക്കെട്ട് കുന്നിൻ മുകളിൽ ഉരുളുന്നതാണ് കണ്ടെത്. മഴ പാറയുടെ ഉപരിതലത്തെ മയപ്പെടുത്തിയതിനാൽ, ഏകദേശം 15 പാറകൾ എങ്കിലും നിലത്തേക്ക് ഉരുണ്ടുവീണട്ടുണ്ട്. താമസക്കാരനായ കിഷോർ എച്ച് പറഞ്ഞു: “പ്രദേശവാസികൾ ഉടൻ തന്നെ ബിബിഎംപിയെയും ബെസ്‌കോമിനെയും പോലീസിനെയും വിവരമറിയിച്ചു.…

Read More

കൊടഗു ഉരുൾപൊട്ടലിൽ വ്യാപക കൃഷനാശം

ബെംഗളൂരു: കർണാടകയിൽ കനത്ത മഴ തുടരുന്നതിനിടെ, ജൂലൈ 11 തിങ്കളാഴ്ച സംസ്ഥാനത്ത് വീണ്ടും ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. ആവതിക്ക് സമീപമുള്ള കേരേമാക്കി ഗ്രാമത്തിലെ ധർമ്മഗൗഡ എന്നയാളുടെ കുടക് ജില്ലയിലെ ഒരു കാപ്പിത്തോട്ടത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. തൽഫലമായി, നൂറുകണക്കിന് അർക്ക മരങ്ങളും കാപ്പി ചെടികളും നശിച്ചു, അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ കർണാടകയിൽ എത്തിയതിനു ശേഷം കുടകിൽ ഒരുപിടി ഉരുൾപൊട്ടലുണ്ടായി. ദേശീയ പാതയായ മടിക്കേരിയിലെ ചെറ്റാളി റോഡിലേക്ക് ടൺ കണക്കിന് ചെളി ഒഴുകി. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും…

Read More

കനത്ത മഴ: കർണാടകയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു, മരിച്ച മൂന്നുപേരും മലയാളികൾ

ബെംഗളൂരു: കർണാടകയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ, ദക്ഷിണ കന്നഡ ജില്ലയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു. ജില്ലയിലെ ബണ്ട്വാൾ താലൂക്കിലെ പഞ്ജിക്കല്ലുവിനടുത്തുള്ള കജെബൈലു ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയിൽ ഗ്രാമത്തിലെ ഒരു വീടിന് മുകളിൽ വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. ജൂലൈ 6 ബുധനാഴ്ച വൈകിയാണ് സംഭവം. ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനവാനെ വിവരം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ആളുകൾ വീടിനുള്ളിൽ കുടുങ്ങിയിരുന്നു. നാല് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേരെ…

Read More

മൺസൂൺ കാലം പിടിമുറുക്കുന്നു; ഉത്തര കന്നഡ ജില്ലയിൽ വർധിച്ച് ഉരുൾപൊട്ടൽ സംഭവങ്ങൾ

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലാകെ മൺസൂൺ മഴ പെയ്തതോടെ ഹൊന്നാവർ റോഡിലും അൻഷി ഘട്ടിലും ഉരുൾപൊട്ടൽ. ശനിയാഴ്ച രാവിലെയാണ് ഹൊന്നാവർ-കാർവാർ മെയിൻ റോഡിൽ മണ്ണിടിച്ചിലിന് ഉണ്ടായത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോഡ് പദ്ധതിക്കായി കുന്നുകളുടെ ചരിവുകളിൽ കൃത്രിമം കാണിച്ചതിനാൽ ഇത് മനുഷ്യനിർമ്മിത സംഭവമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതേ രാത്രി കാർവാറിനെയും ബെൽഗാം റോഡിനെയും ബന്ധിപ്പിക്കുന്ന അൻഷി ഘട്ടിന്റെ മുകളിൽ നിന്ന് കൂറ്റൻ പാറകൾ താഴേക്ക് പതിസിച്ചിരുന്നു. പാറകൾ റോഡിനു കുറുകെ വീണത് കൊണ്ട് കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തു ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകുമോയെന്ന ഭീതി നിലനിൽക്കുന്നുണ്ട്. പ്രദേശത്ത്…

Read More

കനത്ത മഴ; ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ; റോഡ് തകർന്നു

മൈസൂരു; കനത്ത മഴയിൽ ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ. പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ചാമുണ്ഡിമല. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡിന്റെ ഒരു ഭാ​ഗം തകർന്നു. രണ്ട് വർഷം മുൻപ് മണ്ണിടിഞ്ഞ് നാശനഷ്ടം ഉണ്ടായിരുന്നു. റോ‍ഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ​ഗതാ​ഗതം നിരോധിച്ചു. അതിശക്തമായ മഴയെ തുടർന്ന് മണ്ണിൽ ഈർപ്പം അധികമായതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ 2019 ലെ മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണ ഭിത്തി 49 ലക്ഷം രൂപ മുടക്കി ചെയ്തിരുന്നു. പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർ, ഡപ്യൂട്ടി കമ്മീഷ്ണർ, ​ഗൗതം എന്നിവർ സ്ഥലം സന്ദർശിച്ചു, ഉടനടി…

Read More
Click Here to Follow Us