ആർആർ നഗറിൽ മണ്ണിടിച്ചിൽ പരിഭ്രാന്തരായി നിവാസികൾ

ബെംഗളൂരു: തുടർച്ചയായ മഴയും വെള്ളപ്പൊക്കവും രാജരാജേശ്വരി നഗറിലെ ഗിരിധാമ ലേഔട്ടിൽ ബുധനാഴ്ച ചെറിയ മണ്ണിടിച്ചിലിന് കാരണമായി. പ്രദേശത്തെ താമസക്കാർ (സർവേ നമ്പർ 66/2, കെങ്കേരി ഹോബ്ലി), ഭൂകമ്പം പോലെയുള്ള ഒരു വലിയ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തു. വീടിന് പുറത്തേക്ക് ഓടിയെത്തിയ പ്രദേശവാസികൾ 20 ടൺ ഭാരമുള്ള പാറക്കെട്ട് കുന്നിൻ മുകളിൽ ഉരുളുന്നതാണ് കണ്ടെത്. മഴ പാറയുടെ ഉപരിതലത്തെ മയപ്പെടുത്തിയതിനാൽ, ഏകദേശം 15 പാറകൾ എങ്കിലും നിലത്തേക്ക് ഉരുണ്ടുവീണട്ടുണ്ട്.

താമസക്കാരനായ കിഷോർ എച്ച് പറഞ്ഞു: “പ്രദേശവാസികൾ ഉടൻ തന്നെ ബിബിഎംപിയെയും ബെസ്‌കോമിനെയും പോലീസിനെയും വിവരമറിയിച്ചു. അവർ വന്ന് ചിത്രമെടുത്ത് പോയതള്ളാതെ ഉടനടി നടപടിയൊന്നും എടുത്തിലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. അവർ അത് പരിശോധിക്കുമെന്ന് ഉറപ്പ് നൽകി പോകുക മാത്രമാണ് ചെയ്തത്. പക്ഷേ, ഒരു മഴ കൂടി പെയ്താൽ കൂടുതൽ പാറകൾ ഉരുണ്ടുപോകുമെന്നാണ് ഇപ്പോൾ പ്രദേശവാസികൾ ഭയപ്പെടുന്നത്.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

മൂന്ന് വർഷം മുമ്പ് സമാനമായ മണ്ണിടിച്ചിൽ ഉണ്ടായതായി മറ്റൊരു താമസക്കാരിയായ രേഷ്മ പറഞ്ഞു. അക്കാലത്ത് ഞങ്ങൾ ബിബിഎംപിക്ക് പരാതി നൽകിയെങ്കിലും ആരും മുന്നോട്ട് വന്നില്ലന്നും ഇപ്പോൾ, സമാനമായ എന്തെങ്കിലും സംഭവിച്ചാൽ, അത് സ്വത്ത് നശിപ്പിക്കുകയും ആളുകൾക്ക് ദോഷം വരുത്തുകയും ചെയ്യുമെന്നും രേഷ്മ പറഞ്ഞു. എത്രയും വേഗം ഇത് പരിഹരിക്കണമെന്ന് അവർ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

പരാതിയിൽ ഉടൻ ഹാജരാകാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതിനകം സംഭവസ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്, ഇത് അത്ര ഗുരുതരവും ജീവന് ഭീഷണിയുമല്ലെന്നാണ് പരിശോധനയിൽ മനസ്സിലായതെന്നും എന്നാൽ പ്രദേശത്തു എത്രയും വേഗം പഠനം നടത്തുമെന്നും ഗിരിനാഥ് പറഞ്ഞു.
ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി സ്ഥിതിഗതികൾ പഠിച്ചതായി ആർആർ നഗർ ജോയിന്റ് കമ്മീഷണർ (ബിബിഎംപി) നാഗരാജു സിദ്ധപ്പയും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ പാളങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക! സർക്കാരും റെയിൽവേയും കൈകോർക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts