മൈസൂരു; കനത്ത മഴയിൽ ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ. പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ചാമുണ്ഡിമല. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡിന്റെ ഒരു ഭാഗം തകർന്നു. രണ്ട് വർഷം മുൻപ് മണ്ണിടിഞ്ഞ് നാശനഷ്ടം ഉണ്ടായിരുന്നു. റോഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. അതിശക്തമായ മഴയെ തുടർന്ന് മണ്ണിൽ ഈർപ്പം അധികമായതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ 2019 ലെ മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണ ഭിത്തി 49 ലക്ഷം രൂപ മുടക്കി ചെയ്തിരുന്നു. പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ഡപ്യൂട്ടി കമ്മീഷ്ണർ, ഗൗതം എന്നിവർ സ്ഥലം സന്ദർശിച്ചു, ഉടനടി…
Read More