കനത്ത മഴ; ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ; റോഡ് തകർന്നു

മൈസൂരു; കനത്ത മഴയിൽ ചാമുണ്ഡി മലയിൽ മണ്ണിടിച്ചിൽ. പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ചാമുണ്ഡിമല. കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് റോഡിന്റെ ഒരു ഭാ​ഗം തകർന്നു. രണ്ട് വർഷം മുൻപ് മണ്ണിടിഞ്ഞ് നാശനഷ്ടം ഉണ്ടായിരുന്നു. റോ‍ഡ് തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ​ഗതാ​ഗതം നിരോധിച്ചു. അതിശക്തമായ മഴയെ തുടർന്ന് മണ്ണിൽ ഈർപ്പം അധികമായതാണ് മണ്ണിടിച്ചിലിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ 2019 ലെ മണ്ണിടിച്ചിലിനെ തുടർന്ന് സംരക്ഷണ ഭിത്തി 49 ലക്ഷം രൂപ മുടക്കി ചെയ്തിരുന്നു. പൊതുമരാമത്ത് ഉദ്യോ​ഗസ്ഥർ, ഡപ്യൂട്ടി കമ്മീഷ്ണർ, ​ഗൗതം എന്നിവർ സ്ഥലം സന്ദർശിച്ചു, ഉടനടി…

Read More

നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് കൂട്ടി; പുതുക്കിയ നിരക്ക് ജനവരി 1 മുതൽ പ്രാബല്യത്തിൽ

നന്ദി ഹിൽസിൽ ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. ടിക്കറ്റ് നിരക്ക് സന്ദർശകർക്ക് 10 രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തുന്നു. നിരക്ക് ജനവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇരുചക്രവാഹനങ്ങളുടെ പാർക്കിംങ് നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും , കാറിന് 100 ൽ നിന്ന് 125 ആയും , മലമുകളിലെ കാറിന്റെ പാർക്കിംങ് നിരക്ക് 100 രൂപയിൽനിന്ന് 175 രൂപയായും ഓട്ടോറിക്ഷകൾക്ക് താഴെ 70 രൂപയും മലമുകളിൽ 80 രൂപയും ആയിരിക്കും. ഇരുചക്ര വാഹനങ്ങൾക്ക് മുകളിലേക്ക് പ്രവേശനമില്ല.

Read More

നന്ദി ഹിൽസ്; 75 ലക്ഷം ചിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങളൊരുക്കാൻ ഇൻഫോസിസ്

‌ബെം​ഗളുരു: 75 ലക്ഷം രൂപക്ക് നന്ദി ഹിൽസ് പുനരുദ്ധീകരിക്കാൻ ഇൻഫോസിസ് രം​ഗത്ത്. വിനോദ സഞ്ചാരകേന്ദ്രമായ നന്ദി ഹിൽസിൽ സൂര്യോദയം കാണുവാനായി മാത്രം നൂറുകണക്കിനാളുകളാണ് എത്തുന്നത്.

Read More

വിലക്ക് ലംഘിച്ച് വിദ്യാർഥികൾ മലമുകളിൽ ട്രെക്കിംങിന് പോയി, അവശനിലയിലായ വിദ്യാർഥികളെ പോലീസ് രക്ഷപ്പെടുത്തി

ബെം​ഗളുരു: എൻജിനീയറിംങ് വിദ്യാർഥികൾ അനുമതി ലംഘിച്ച് ട്രെക്കിംങിംന് പോയി, വഴി തെറ്റി അവശനിലയിലായ വിദ്യാർഥികളെ രക്ഷപ്പടുത്താൻ പോലീസിന് വേണ്ടി വന്നത് ആറ് മണിക്കൂർ.‌‍ കനക്പുര റോഡിലെ ദയാനന്ദ സാ​ഗർ എൻജിനീയറിംങ് കോളേജിലെ വിദ്യാർഥികളായ ഇസു സൊമാനി, പ്രകാർ കുമാർ, ദീപനാശു എന്നിവരാണ് വിലക്ക് മറികടന്ന് ട്രെക്കിംങിനായി ദിവ്യ​ഗിരി മല കയറിയത്. മൊബൈൽ ഫോൺ സി​ഗ്നൽ നഷ്ടമായതോടെ മൂവർ സംഘം കുടുങ്ങുകയായിരുന്നു, അവസാനം എമർജൻസി അലേർട്ട് വഴി പോലീസിനെ സഹായത്തിന് വിളിക്കുകയായിരുന്നു. നന്ദി ഹിൽസ് പോലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് അവശ നിലയിലായ 3 പേരെയും കണ്ടെത്തിയത്.…

Read More

നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂടും

ബെം​ഗളുരു: നന്ദി ഹിൽസിലെ പാർക്കിംങ് നിരക്ക് കൂട്ടുന്നു. ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് പുതുക്കിയ നിരക്കുകൾ നിലവിൽ വരുന്നത്.. ഇരു ചക്രവാഹനങ്ങളുടെ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും കാറുകൾക്ക് 100 എന്നുള്ളത് 125 ആയും ഉയരും. നിലവിൽ പാർക്കിംങ് ഫീസ് പിരിക്കുന്നത് ഈ മാസം അവസാനിക്കും. പുതിയ കരാർ നൽകുന്നതോടെ പുതുക്കിയ നിരക്കും നിലവിൽ വരും. ബാംഗ്ലൂരില്‍ ജീവിക്കുന്നവര്‍ ഔട്ടിംഗിനായി തെരഞ്ഞെടു‌ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഇടമാണ് നന്ദിഹില്‍സ്.

Read More
Click Here to Follow Us