കനത്ത മഴ: കർണാടകയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു, മരിച്ച മൂന്നുപേരും മലയാളികൾ

ബെംഗളൂരു: കർണാടകയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നതിനിടെ, ദക്ഷിണ കന്നഡ ജില്ലയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേർ മരിച്ചു.

ജില്ലയിലെ ബണ്ട്വാൾ താലൂക്കിലെ പഞ്ജിക്കല്ലുവിനടുത്തുള്ള കജെബൈലു ഗ്രാമത്തിലാണ് സംഭവം. കനത്ത മഴയിൽ ഗ്രാമത്തിലെ ഒരു വീടിന് മുകളിൽ വൻതോതിൽ മണ്ണ് ഇടിഞ്ഞുവീണു. ജൂലൈ 6 ബുധനാഴ്ച വൈകിയാണ് സംഭവം.

ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സോനവാനെ വിവരം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ആളുകൾ വീടിനുള്ളിൽ കുടുങ്ങിയിരുന്നു. നാല് പേരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേരെ ബുധനാഴ്ച രാത്രി അത്യാഹിത വിഭാഗത്തിൽ നിന്ന് പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേർ ആശുപത്രിയിൽ മരിച്ചു.

  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്

മരിച്ച മൂന്ന് പേരും കേരളത്തിൽ നിന്നുള്ള തൊഴിലാളികളാണ്, പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയത്ത്  സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts