മണ്ണിടിച്ചിൽ; വലിയ വാഹനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം

ബെംഗളൂരു : ക​ട​ബ താ​ലൂ​ക്കി​ലെ മ​ന്ന​ഗു​ഡ്ഡ​യി​ൽ കഴിഞ്ഞദിവസം രാ​ത്രി​യു​ണ്ടാ​യ വ​ൻ മ​ണ്ണി​ടി​ച്ചി​ലി​ൽ ദേ​ശീ​യ​പാ​ത 75ൽ ​ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

മണ്ണിടിഞ്ഞ ഭാഗം പൂർണമായി ഒഴിവാക്കി ദേ​ശീ​യ​പാ​ത​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൊ​ലീ​സ് വ​ഴി​തി​രി​ച്ചു​വി​ട്ടു.

ഹെ​വിവാ​ഹ​ന​ങ്ങ​ൾ സം​സ്ഥാ​ന പാ​ത​ക​ളി​ലൂ​ടെ​യും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ പ്ര​ധാ​ന ജി​ല്ല റോ​ഡു​ക​ളി​ലൂ​ടെ​യും വഴി തിരിച്ച് വിട്ട് ഗതാഗത കുരുക്കിന് പരിഹാരം കണ്ടെത്തി.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

അതെസമയം മ​ണ്ണി​ടി​ച്ചി​ൽ പ്ര​ദേ​ശ​ത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ ഭാ​രം കൂ​ടി​യ വാ​ഹ​ന​ങ്ങ​ൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ച​ളി പൂർണമായി നീ​ക്കം​ ചെ​യ്ത​തി​ന് ശേഷം മാ​ത്ര​മേ വലിയ വാഹങ്ങൾക്ക് പ്രവേശനം അനുവദിക്കുള്ളുവെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts