മൈസൂര്‍: ബിജെപി തരംഗമല്ല, കൊടുങ്കാറ്റാണ് കര്‍ണാടകയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ സന്തേമാര ഹള്ളിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയുടെ വികസനമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്ന് നരേന്ദ്ര മോദി സൂചിപ്പിച്ചു. സംസ്ഥാനത്തെ കര്‍ഷകരുടെ ജീവിതം മാറ്റി മറിക്കാനാണ് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. പക്ഷെ, കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മതിയായ കുടിവെള്ളമോ മറ്റ് അടിസ്ഥാന ആവശ്യങ്ങളോ പോലും ലഭിക്കുന്നില്ല എന്നും മോദി കുറ്റപ്പെടുത്തി.
സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. സംസ്ഥാനത്ത് ക്രമസമാധാനവും നിയമവ്യവസ്ഥയും തകര്‍ന്നെന്നും സര്‍വതും കുത്തഴിഞ്ഞ് കിടക്കുകയാണെന്നും മോദി ആരോപിച്ചു.
അതേസമയം ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലങ്ങള്‍. ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്.
224 അംഗ നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 6373 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ജെഡിഎസ് 2936 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 27 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.