പമ്പിൽ പോകാൻ വയ്യേ? പെട്രോളും ഡീസലും വീട്ടിലെത്തും; മൈ പെട്രോൾ പമ്പ് പ്രവർത്തനം തുടങ്ങി.

ബെംഗളൂരു: പമ്പിൽ പോയി പെട്രോൾ അടിക്കാൻ ബുദ്ധിമുട്ടുന്നവർക്കായി പമ്പ് വീട്ടിലെത്തും ബെംഗളൂരുവിലെ മൈ പെട്രോൾ പമ്പ് എന്ന സംരംഭമാണ് ഡീസൽ വീട്ടിലെത്തി നിറച്ച് കൊടുക്കുന്നത്.

ഒട്ടേറെ വാഹനങ്ങളുള്ള സ്കൂളുകളും സ്വകാര്യ കമ്പനികളും അവരുടെ സേവനം പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.950 ലിറ്റർ ഇന്ധനം നിറക്കാവുന്ന ടാങ്കറുകളിലാണ് മൈ പെട്രോൾ പമ്പ് ആവശ്യക്കാരുടെ അടുത്തെത്തി ഇന്ധനം നൽകുന്നത്.നൂറു ലിറ്ററോളം ഡീസൽ നിറക്കുന്നതിന് പരമാവധി 99 രൂപയാണ് സർവ്വീസ് ചാർജ്ജ്.മൈ പെട്രോൾ പമ്പ് ആപ്പ് വഴിയോ ഫോണിൽ ബന്ധപ്പെട്ടോ ഡീസൽ ഓർഡർ ചെയ്യാം.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

നഗരത്തിലെ പമ്പുകളിലെത്തി ഇന്ധനം നിറക്കാൻ വലിയ വാഹനങ്ങൾ വളരെ യധികം സമയമെടുക്കുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കാമെന്നതാണ് പുതിയ സംരംഭത്തിന്റെ സവിശേഷത.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts