റംസാൻ അവധി;500 സ്പെഷൽ സർവീസുമായി കർണാടക ആർടിസി; 30 എണ്ണം കേരളത്തിലേക്ക് മാത്രം;കേരള ആർടിസിയുടെ 19 സ്പെഷലുകൾ;നിരവധി സ്പെഷൽ സർവീസുമായി സ്വകാര്യ ഏജൻസികൾ.

ബെംഗളൂരു :റംസാൻ അവധി തിരക്കേറിയതോടെ ബെംഗളൂരുവിൽ നിന്ന് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്കും കർണാടകയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും അഞ്ഞൂറോളം സ്പെഷൽ സർവീസുകളുമായി കർണാടക ആർ ടി സി.

ബെംഗളുരുവിൽ നിന്നുള്ള അൻപതിലേറെ കേരള ആർ ടി സി ബസുകളിൽ ഒരു ടിക്കറ്റ് പോലും ബാക്കിയില്ല 13 സ്പെഷലുകളിൽ 11 എണ്ണത്തിലേയും മുഴുവൻ ടിക്കറ്റും വിറ്റഴിഞ്ഞു.

  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം

ശേഷിച്ച രണ്ടു സ്പെഷൽ ബസുകളിലേക്ക് ഇന്നു രാവിലെ ബുക്കിംഗ് തുടങ്ങും.വൈകീട്ട് ഏഴിന് സേലം വഴിയുള്ള തൃശൂർ ഡീലക്സ്, രാത്രി 11.55 ന് ബത്തേരി സൂപ്പർ ഫാസ്റ്റ് എന്നിവ യിലെ റിസർവേഷൻ രാവിലെ 10 ന് ആരംഭിക്കും.

ബെംഗളൂരുവിൽ നിന്ന് ദീർഘ ദുർ സ്വകാര്യ ബസുകളുടെ നിരക്ക് 2900 രൂപ വരെ യെത്തി. വാരാന്ത്യവും റംസാനവധിയും അടുത്തടുത്ത് വന്നതോടെ ആയിരക്കണക്കിന് പേരാണ് നാട്ടിലേക്ക് പുറപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts