ബെംഗളൂരു :നഗരത്തിലെ നമ്മ മെട്രോയിലെ ആദ്യഘട്ടം പൂർത്തിയാക്കിയതിന് പൂർണതോതിൽ പ്രവർത്തനമാരംഭിച്ചു.ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ മെട്രോ പാ ത യായ നമ്മമെട്രോയുടെ ഘടന എങ്ങിനെയാണെന്ന് നോക്കാം.
X ആകൃതിയിൽ ആണ് നമ്മ മെട്രോയുടെ റൂട്ട് രൂപപ്പെടുത്തിയിട്ടുള്ളത്.അതിൽ ഒരു റൂട്ട് ഓൾഡ് മദ്രാസ് റോഡിലെ ബയ്യപ്പനഹള്ളിയിൽ നിന്ന് തുടങ്ങി മൈസൂർ റോഡ് സ്റ്റേഷനിൽ അവസാനിക്കുന്നു. ഈ റൂട്ടിനെ പർപ്പിൾ ലൈൻ എന്നാണ് വിളിക്കുന്നത്, ഈ ലൈനിലെ ട്രെയിനുകളുടെ മുൻഭാഗത്തിൽ പർപ്പിൾ നിറമായിരിക്കും.
അടുത്ത റൂട്ട് ആണ് ഗ്രീൻ ലൈൻ തുംകൂർ റോഡിലുള്ള നാഗസാന്ദ്ര എന്ന സ്ഥലത്തു നിന്നും കനക്പുര റോഡിലെ യെലച്ചന ഹളളി വരെ യുള്ളതാണ് ഇത്.
നമ്മ മെട്രോയുടെ ആദ്യ ഘട്ടത്തിന്റെ ആകെ നീളം 42.3 കിലോമീറ്റർ ആണ് അതിൽ കിഴക്ക് -പടിഞ്ഞാറ് ഇടനാഴികയായ പർപ്പിൾ ലൈനിന്റെ നീളം 18.1 കിലോ മീറ്റർ ,തെക്കു- വടക്കുള്ള ഗ്രീൻ ലൈനിന്റെ നീളം 24.2 കിലോമീറ്റർ.
ഈ രണ്ട് റൂട്ടും കൂടിച്ചേരുന്ന സംഗമ സ്ഥലമാണ് (X) മജെസ്റ്റിക് കെംപ ഗൗഡ ഇന്റെർചേഞ്ച് സ്റ്റേഷൻ.മജെസ്റ്റിക്കിൽ ശാന്തലാ ജംഗ്ഷനു സമീപത്തായാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇത് പൂർണമായും ഭൂമിക്കടിയിലാണ്. റോഡ് നിരപ്പിൽ സ്റ്റേഷന്റെ കവാടങ്ങൾ മാത്രം കാണാം അതിലൂടെ ഉള്ളിൽ കടന്ന് താഴത്തെ നിലയിലേക്ക് പോയാൽ അവിടെ ടിക്കറ്റ് കൗണ്ടറുണ്ടാകും ടിക്കറ്റെടുത്തതിന് ശേഷം അതിനും താഴെയുള്ള നിലയിലേക്ക് പോയാൽ അവിടെ ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിലായാണ് പർപ്പിൾ ലൈൻ വണ്ടികൾ വരുന്നത്.
ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ മൈസൂർ റോഡ് ദിശയിലേക്കുള്ള വണ്ടികൾ വരുമ്പോൾ രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ബയപ്പന ഹള്ളി ദിശയിലേക്കുള്ള പർപ്പിൾ ലൈൻ വണ്ടികൾ വരും. ഈ നിലയിൽ നിന്നും ഇനിയും താഴെയുള്ള നിലയിലേക്ക് പോയാൽ നമ്മൾ ഗ്രീൻ ലൈനിലെത്തും മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ യെലച്ചനഹള്ളി ഭാഗത്തേക്കുള്ള ട്രൈയിനും നാലാമത്തെ പ്ലാറ്റ്ഫോമിൽ നാഗസാന്ദ്ര ഭാഗത്തേക്കുള്ള ട്രെയിനും വരും.
യാത്രക്കാർക്ക് ഇറങ്ങാനും കയറാനുമായി 12 പടിക്കെട്ടുകളും 24 എസ്കെ ലേറ്ററുകളും 18 എമർജൻസി എക്സിറ്റ് സൗകര്യങ്ങളുമുണ്ട്.
ഇനി പ്രധാന സ്റ്റേഷനുകളും അവിടേക്ക് മജസ്റ്റിക്കിൽ നിന്നും ഉള്ള ടിക്കറ്റ് നിരക്കും എത്രയാണ് എന്ന് നോക്കാം ബയപ്പനഹള്ളി (30 രൂപ )യിൽ നിന്ന് തുടങ്ങുന്ന പർപ്പിൾ ലൈനിൽ സ്വാമി വിവേകാനന്ദ റോഡ്(28), ഇന്ദിരാ നഗർ(25), അൾസൂർ(22), ട്രിനിറ്റി(20), എം ജി റോഡ്(18), കബൺ പാർക്ക്(15), വിധാൻ സൗധ(15), സർ എം വിശ്വേശ്വരയ്യ സെൻട്രൽ കോളേജ്(10), സിറ്റി റെയിൽവേ സ്റ്റേഷൻ(10), മാഗഡി റോഡ്(15), ഹൊസഹളളി(15),വിജയനഗർ(18), അത്തി ഗുപ്പെ(20), ദീപാഞ്ജലി നഗർ(22), മൈസൂരു റോഡ്(25).
നാഗസാന്ദ്രയിൽ(38) നിന്ന് തുടങ്ങുന്ന ഗ്രീൻ ലൈനിൽ, ദാസറഹള്ളി(35), ജാലഹള്ളി(35), റ്റ്പീനിയ ഇന്റസ്ട്രി(30), പീനിയ(30), ഗൊരെ ഗുണ്ടെ പാളയ(28), സാൻഡൽ സോപ്പ് ഫാക്ടറി(22), മഹാലക്ഷ്മി ലേഔട്ട്(20), രാജാജി നഗർ(18), കുവെംപുറോഡ്(15), ശ്രീരാമപുര(15), സംപിഗെ റോഡ്(10), മജെസ്റ്റിക്, ചിക് പേട്ട്(10), കെ ആർ മാർക്കെറ്റ്(15), നാഷണൽ കോളേജ്(15), ലാൽബാഗ്(18), സൗത്ത് എന്റ് സർക്കിൾ(20), ജയനഗർ(22), ആർ വി റോഡ്(25), ബനശങ്കരി(28), ജെ പി നഗർ(30), യെലച്ചെനഹള്ളി(30).
യെലച്ചെനഹള്ളിയിൽ നിന്നും നാഗസാന്ദ്ര എത്താൻ വേണ്ട സമയം വെറും 45 മിനുട്ട് മാത്രം ബയപ്പനഹള്ളിയിൽ നിന്ന് മൈസൂരു റോഡ് വരെ എടുക്കുന്ന സമയം 40 മിനുട്ട് മാത്രം.
മുകളിൽ കൊടുത്തിരിക്കുന്ന ഏതൊരു സ്റ്റേഷനിൽ നിന്നും മറ്റു സ്‌റ്റേഷനുകളിലേക്ക് ടിക്കറ്റെടുക്കാം പർപ്പിൾ ലൈനിൽ നിന്ന് ഗ്രീൻ ലൈനിലേക്കും തിരിച്ചും മജെസ്റ്റിക് ഇൻറർ ചെയ്ഞ്ച് സറ്റേഷനിൽ വച്ച് മാറിക്കയറുമ്പോൾ വേറെ ടിക്കറ്റ് എടുക്കേണ്ടതില്ല.
ടിക്കറ്റിന് പകരമായി നമുക്ക് ലഭിക്കുന്നത് മാഗ്‌നറ്റിക് ചിപ്പ് ആലേഘനം ചെയ്ത പ്ലാസ്റ്റിക് നാണയങ്ങളാണ്. നമുക്ക് ഇറങ്ങാൻ വേണ്ട സ്റ്റേഷന്റെ പേര് പറഞ്ഞതിന് ശേഷം കൗണ്ടറിൽ തുക നൽകുമ്പോൾ ഈ വിവരം രേഖപ്പെടുത്തിയ നാണയം നമുക്ക് ലഭിക്കുന്നു. കയറുന്ന സറ്റേഷനിലെ നിർദ്ദിഷ്ട സ്ഥാനത്ത് ഈ നാണയം കാണിക്കുമ്പോൾ ഗേറ്റ് തുറക്കും നമുക്ക് അകത്തേക്ക് പോകാം, ഇറങ്ങേണ്ട സ്റ്റേഷനിലെ ഗേറ്റിൽ ഈ കോയിൻ നിക്ഷേപിച്ചു കൊണ്ട് നമുക്ക് പുറത്തു കടക്കാം. മറ്റൊരു സ്റ്റേഷനിലാണ് ഇറങ്ങാൻ ശ്രമിക്കുനതെങ്കിൽ ഗേറ്റ് തുറക്കുകയില്ല.
സ്ഥിരം യാത്ര ചെയ്യുന്നവർക്കായി ഉള്ള സംവിധാനമാണ് മെട്രോ കാർഡ്. നൂറു രൂപ നൽകി കൗണ്ടറിൽ നിന്ന് കാർഡ് വാങ്ങാം, അതിൽ 50 രൂപയ്ക്ക് ഉപയോഗിക്കാം, പിന്നീട് ആവശ്യമായ സന്ദർഭങ്ങളിൽ 50 രൂപ മുതൽ 1450 രൂപക്ക് വരെ മെട്രോ കൗണ്ടറിൽ നിന്ന് റീ ചാർജ് ചെയ്യാം, ബാംഗ്ലൂർ വൺ ആപ്പു വഴിയും റീചാർജ് ചെയ്യാം.കാർഡ് ഉപയോഗിക്കുന്നവർക്ക് കൗണ്ടറിൽ സമയലാഭം ലഭിക്കുന്നതിനൊപ്പം തന്നെ 5 % വരെ ടിക്കറ്റ് നിരക്കിൽ ഇളവുമുണ്ട്.
ബെംഗളൂരുവിലെ പ്രധാന സ്ഥലങ്ങളും അവിടേക്ക് പോകാൻ ഇറങ്ങേണ്ട മെട്രോ സ്‌റ്റേഷന്റെ വിവരങ്ങളും താഴെ ചേർക്കുന്നു :
1)ജാലഹള്ളി അയ്യപ്പൻ ക്ഷേത്രം – ജാലഹള്ളി മെട്രോ -ഗ്രീൻലൈൻ
2)പീനിയ ഇന്റസ്ട്രിയൽ എസ്റേററ്റ് -പീനിയ ഇന്റസ്ട്രി മെട്രോ – ഗ്രീൻ ലൈൻ
3)യശ്വന്ത്പുര സ്റ്റേഷൻ – യശ്വന്ത് പുര മെട്രോ-ഗ്രീൻലൈൻ
4)ഒറിയോൺ മാൾ, വേൾഡ് ട്രേഡ് സെൻറർ – സാൻറൽ സോപ്പ് ഫാക്ടറി മെട്രോ-ഗ്രീൻലൈൻ
5)ഇസ്കോൺ ടെമ്പിൾ – മഹാലക്ഷ്മി മെട്രോ-ഗ്രീൻലൈൻ
6)മന്ത്രി മാൾ- സംപിഗെറോഡ് മെട്രോ-ഗ്രീൻലൈൻ
7)കെംപ ഗൗഡ ബസ്റ്റാന്റ്(മജെസ്ടിക്),കെ ആർ എസ് സിറ്റി റെയിൽവേ സ്റ്റേഷൻ – മജസ്റ്റിക് മെട്രോ-ഗ്രീൻലൈൻ
8)ചിക് പെട്ട്-ചിക് പെട്ട് മെട്രോ -ഗ്രീന്‍ ലൈന്‍
9)ടിപ്പു സുല്‍ത്താന്‍ പാലസ്,കെ ആര്‍ മാര്‍ക്കറ്റ് -കെ ആര്‍ മാര്‍ക്കറ്റ് മെട്രോ -ഗ്രീന്‍ ലൈന്‍
10)ലാല്‍ ബാഗ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍-ലാല്‍ബാഗ് മെട്രോ -ഗ്രീന്‍ ലൈന്‍
11)ബനശങ്കരി ക്ഷേത്രം -ബനശങ്കരി മെട്രോ -ഗ്രീന്‍ ലൈന്‍
12)സ്വാമി വിവേകാനന്ദ ആശ്രമം-സ്വാമി വിവേകാനന്ദ റോഡ് മെട്രോ -പര്‍പ്പിള്‍ ലൈന്‍
13)അള്‍സൂര്‍ തടാകം,ലിടോ മാള്‍,ബാംഗ്ലൂര്‍ വോണ്‍ മാള്‍ -അള്‍സൂര്‍ മെട്രോ -പര്‍പ്പിള്‍ ലൈന്‍
14)എം ജി റോഡ്,ചിന്നസ്വാമി സ്റ്റെഡിയം,കൊമേഴ്സ്യല്‍ സ്ട്രീറ്റ്,ബ്രിഗേഡ് റോഡ്,ഗരുഡ മാള്‍,ശിവജി നഗര്‍,വിശ്വേശ്വരയ്യ മ്യുസിയം -എം ജി റോഡ് മെട്രോ -പര്‍പ്പിള്‍ ലൈന്‍
15)കബ്ബോന്‍ പാര്‍ക്ക്-കാബ്ബോന്‍ പാര്‍ക്ക് മെട്രോ -പര്‍പ്പിള്‍ ലൈന്‍.
ആദ്യഘട്ടത്തിന്റെ ഉൽഘാടനത്തിന് ശേഷം ആദ്യ ദിവസം നമ്മ മെട്രോയിൽ യാത്ര ചെയ്തത് 3 ലക്ഷം ആളുകൾ അതിൽ 1.8 ലക്ഷം പേർ പർപ്പിൾ ലൈനിലും 1.2 ലക്ഷം പേർ ഗ്രീൻ ലൈനിലും.
6395 കോടി രൂപ ചെലവിൽ 2011 ൽ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ച നമ്മമെട്രോ പല കാരണങ്ങൾ കൊണ്ട് വൈകി 2017 ആയപ്പോൾ മൊത്തം ചെലവ് 14405 കോടി രൂപയായി.
തീര്‍ന്നില്ല നമ്മ മെട്രോ രണ്ടാം പാദത്തില്‍ ഇലക്ട്രോണിക് സിറ്റി യെ ജയദേവ ആശുപത്രി വഴി ബനശങ്കരി യുമായി ബന്ധിപ്പിക്കും,സില്‍ക്ക് ബോര്‍ഡ് ജങ്ങ്ഷന്‍ നെ കെ ആര്‍ പുരയുമായി ബന്ധിപ്പിക്കും അത് പിന്നീട് വൈറ്റ് ഫീല്‍ഡ് ലേക്ക് പോകും ,സിറ്റി യും കേമ്പ ഗൌഡ എയര്‍പോര്‍ട്ട് തമ്മില്‍ മെട്രോ ബന്ധിപ്പിക്കും അങ്ങനെ കുറെ പദ്ധതികള്‍ വരാന്‍ കിടക്കുന്നു. ചെലവ് പ്രതീക്ഷിക്കുന്നത് 26000 കോടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.