ഒരു ഫുള്‍ വാങ്ങിയാല്‍ ഒരു ഫുള്‍ സൌജന്യം;മദ്യത്തിന്റെ ഡിസ്കൌന്‍ട് വില്പന പൊടിപൊടിക്കുന്നു;പൂട്ടാന്‍ തയ്യാറെടുക്കുന്ന ബാറുകളില്‍ വന്‍ കിഴിവുകള്‍.

ബെന്ഗളൂരു :ലൈസെന്‍സ് പുതുക്കി കിട്ടില്ല എന്ന് വ്യക്തമായതോടെ പല ബാറുകളും സ്റ്റോക്ക് ഉള്ള മദ്യം കുറഞ്ഞ വിലയില്‍ വിറ്റഴിക്കുകയാണ്.ഒരു കുപ്പി വിദേശ മദ്യം വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൌജന്യമായി നല്‍കിയാണ്‌ എം ജി റോഡിലെ ഒരു പബ് സ്റ്റോക്ക് കാലിയക്കിയത്.എം ആര്‍ പി വിലയില്‍ മദ്യം വിറ്റിരുന്ന ഔട്ട്‌ ലെറ്റുകളും കുറഞ്ഞ വിലക്കാന് മദ്യം വിറ്റഴിക്കുന്നത്. കര്‍ണാടകയിലെ മദ്യ വിലപനയുടെ ഏറിയ പങ്കും ബെന്ഗലൂരുവില്‍ ആണ് നടക്കുന്നത്,സംസ്ഥാനത്ത് ആകെ വില്‍ക്കുന്ന വിദേശ മദ്യത്തിന്റെ 22 ശതമാനവും ബിയറിന്റെ 36 ശതമാനവും നഗരത്തിലാണ്. ആകെ 3142മദ്യശാലകള്‍ ആണ്…

Read More

ഇന്ന് ആധാറുമായി ബന്ധിപ്പിച്ചിലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ്‌ അസാധു ആകുമോ? അറിയേണ്ടതെല്ലാം.

ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ജൂണ്‍ അവസാനമായതോടെ തിരക്കിട്ട് ആധാര്‍ ബന്ധിപ്പിക്കാനായി സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതിനാല്‍ പലപ്പോഴും വെബ്സൈറ്റ് തകരാറുവുന്നുമുണ്ട്. എന്നാല്‍ ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്ന അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നു മാത്രമല്ല, ആധാര്‍ ഉള്ളവര്‍…

Read More

നോൺ എ സി ബസുകളിലും സ്മാർട്ട് കാർഡ് സംവിധാനം, ജൂലൈ മാസത്തിൽ നിലവിൽ വരും.

ബെംഗളുരു: ബിഎംടിസി എ സി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സ്മാർട് കാർഡുകൾ ജൂലൈ പകുതിയോടെ നോൺ എ സി ബസുകളിലേക്കും വ്യാപിപ്പിക്കും. നിലനിൽ മജസ്റ്റിക്കിൽ നിന്നു കാടുഗൊഡിയിലേക്കുള്ള 335 സീരീസ് എ സി ബസുകളിലാണ് സ്മാർട് കാർഡ് ഉപയോഗിക്കുന്നത്.ആക്സിസ് ബാങ്കിന്റെ സഹകരണത്തോടെയാണ് ബി എം ടി സി കാർഡ് പുറത്തിറക്കിയത്.കണ്ടക്ടറുടെ കൈവശമുള്ള ഇ-ടിക്കറ്റ് യന്ത്രങ്ങളിലാണ് കാർഡ് സ്വൈപ്പ് ചെയ്യുന്നത്. ചില്ലറ പ്രശ്നം പരിഹരിക്കാനും ക്രമക്കേടുകൾ തടയാനും സ്മാർട് കാർഡ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കൂടുതൽ ബസുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിച്ചാൽ ബിഎംടിസി യുടെ വരുമാനം കൂടുമെന്നാണ്…

Read More

നഗരത്തില്‍ മദ്യവില്പന നിരോധിച്ച പാതയോരങ്ങള്‍

ബെന്ഗളൂരു:ദേശീയ പാത 4,7,44,75,209,275 എന്നിവയാണ് നഗരത്തിലൂടെ കടന്നു പോകുന്നത്. എം ജി റോഡ്‌,ജി പി ഓ,അള്‍സൂര്‍ തടാകം,ഇന്ദിര നഗര്‍,ഐ ടി ഐ,കെ ആര്‍ പുരം,ബട്ടറഹള്ളി,നായന്തന ഹള്ളി,കോര്‍പറേഷന്‍ സര്‍ക്കിള്‍,ടൌണ്‍ ഹാള്‍,കെ ആര്‍ മാര്‍ക്കറ്റ്‌,വി വി പുരം സര്‍ക്കിള്‍,വാണി വിലാസ് റോഡ്‌,ഓള്‍ഡ്‌ കനകപുര റോഡ്‌,യെടിയുര്‍,ബനശങ്കരി,സാരക്കി സര്‍ക്കിള്‍, തലഘട്ട പുര,നൈസ് റോഡ്‌ ജങ്ങ്ഷന്‍,രാജ് ഭവന്‍ റോഡ്‌,ശാന്കി റോഡ്‌,ഭെല്‍ സര്‍ക്കിള്‍,എ പി എം സി യാര്‍ഡ്‌,ഗോരഗുന്ടപ്പാളായ,മേക്കറി സര്‍ക്കിള്‍,ശൂലെ സര്‍ക്കിള്‍,ആടുഗോടി,കോറമംഗല,മടിവാള,സില്‍ക്ക് ബോര്‍ഡ്‌ ജങ്ങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ റോഡിനോട് അടുത്തുള്ള മദ്യശാലകള്‍ എല്ലാം പൂട്ടാനുള്ള നടപടികള്‍ തുടങ്ങി. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ എല്ലാം പുതിയ…

Read More

ഇനി നഗരത്തിൽ നിശ പാർട്ടികൾ ഇല്ല;എം ജി റോഡ്, ബ്രിഗേഡ് റോഡിലെ നിശാ ആഘോഷങ്ങൾക്ക് വിട;800 മദ്യശാലകൾക്ക് പൂട്ടു വീഴും.

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബെംഗളുരുവിലെ എണ്ണൂറോളം മദ്യശാലകൾക്ക് ഇന്ന് താഴ് വീഴും.നഗരത്തിനുള്ളിലെ ദേശീയപാതയുടെ ഭാഗങ്ങൾ പുനർവിജ്ഞാപനം ചെയ്യാൻ നടപടി ഉണ്ടായില്ലെങ്കിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ദേശീയപാതയുടെ 500 മീറ്റർ ദൂരത്ത് മദ്യശാലകൾ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് കേരളമടക്കുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിയെങ്കിലും കർണാടകയിലെ ബാർ ലൈസൻസ് കാലാവധി ജൂൺ 30 ന് ആണ് അവസാനിക്കുന്നത്, അതു കൊണ്ടാണ് മദ്യശാലകൾ പൂട്ടാൻ വൈകിയത്. ഇത്രയധികം മദ്യശാലകൾ പൂട്ടുന്നത് സർക്കാറിന് കോടിക്കണക്കിന് വരുമാന നഷ്ടമുണ്ടാക്കും.വെള്ളിയും ശനിയും പുലർച്ചെ ഒന്നര വരെയുള്ള നിശാ…

Read More

മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ നടന്മാര്‍;മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും മാധ്യമങ്ങളോട് തട്ടിക്കയറി.

കൊച്ചി: അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച്‌ നടന്മാര്‍. ദിലീപിനെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചുകൊണ്ട് നടന്മാരായ മുകേഷും ഗണേഷ് കുമാറും ദേവനും സിദ്ദിഖും  രംഗത്ത് വരികയായിരുന്നു. അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് ഭീഷണി മുഴക്കിയ താരങ്ങള്‍ പോലീസുകാരുടെ ജോലി ചാനലുകാര്‍ ചെയ്യേണ്ടെന്നും പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അനാവശ്യ പ്രതികരണങ്ങള്‍ക്കില്ലന്നും, പ്രതികളെ പിടിച്ചു കേസ് നന്നായി പോകുന്നുണ്ടെന്നും അമ്മ ഭാരവാഹികള്‍ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തിൽ ചർച്ച ആയില്ലെന്നും മുഖ്യമന്ത്രിയും ഡി.ജി.പി.യും നിർദേശിച്ചത് അനുസരിച്ചാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ…

Read More

ദിലീപിനും നാദിര്‍ഷായ്‌ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായ്‌ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്. ദിലീപിനെയും നാദിര്‍ഷായേയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിശദമായി ചോദ്യം ചെയ്തുവെന്നും ആവശ്യമെങ്കില്‍ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നും ആലുവ റൂറല്‍ എസ്‌പി എ വി ജോര്‍ജ് പറ‍ഞ്ഞു. പുലര്‍ച്ചെ ഒന്നരക്കാണ് ഇരുവരുടെയും 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായത്. എന്നാല്‍ മാരത്തണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ പുറത്തുവന്ന ദിലീപ് തന്റെ പരാതിയില്‍ മൊഴിയെടുക്കാനാണ് പൊലീസ് വിളിപ്പിച്ചതെന്ന് നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. കേസില്‍ പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്നും ദിലീപ്…

Read More

രണ്ട് കേരള ആർടിസി വാരാന്ത്യ സ്പെഷലുകളുടെ ബുക്കിംഗ് ആരംഭിച്ചു; മൈസൂരു-പത്തനംതിട്ട ഡീലക്സ് ബസ് ബുക്കിംഗ് രണ്ടു ദിവസത്തിനകം.

ബെംഗളൂരു: കേരള ആർ ടി സി യുടെ നാളത്തെ രണ്ട് വാരാന്ത്യ സ്പെഷൽ ബസുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു. പയ്യന്നൂർ എക്സ്പ്രസ്, തൃശൂർ ഡീലക്സ് ബസുകളിലേക്കുള്ള  റിസർവേഷനാണ് ആരംഭിച്ചത്. രാത്രി 7.15ന് സാറ്റലൈറ്റ് സ്റ്റാന്റിൽ നിന്നും പുറപ്പെടുന്ന തൃശൂർ ഡീലക്സ് ബസ് മൈസൂരു കുട്ട മാനന്തവാടി കോഴിക്കോട് വഴിയും രാത്രി 11:15 ന് പുറപ്പെടുന്ന പയ്യന്നൂർ എക്സ്‌പ്രസ് മൈസൂരു ഇരിട്ടി ചെറുപുഴ വഴിയും സർവീസ് നടത്തും. പതിവ് ബസുകളിലെ ടിക്കറ്റ് തീരുന്നതോടെ എറണാകുളം, കോഴിക്കോട്, ബത്തേരി കണ്ണൂർ എന്നിവിടങ്ങളിലേക്ക് കൂടുതൽ സ്പെഷൽ സർവീസുകൾ ഏർപ്പെടുത്തും ഇതിനായി…

Read More

നഴ്സിംഗ് കൗൺസിൽ അംഗീകാരം:ആശങ്ക വേണ്ട ഒരാഴ്ചക്ക് അകം നടപടി;ആരോഗ്യ മന്ത്രിയുടെ ഉറപ്പ്.

ബെംഗളൂരു :കർണാടകയിലെ നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ (ഐ എൻ സി ) അംഗീകാരം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു വിദ്യാർത്ഥികളുടെ  ആശങ്ക പരിഹരിക്കാനുള്ള നടപടി ഒരാഴ്ചക്കകം സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി ഡോ: ശരണ പ്രകാശ് പാട്ടീൽ. ഇന്നലെ വൈകീട്ട് പി സി സി ആസ്ഥാനത്തു കർണാടകയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐ എൻ സി അംഗീകാരം തിരിച്ചു പിടിക്കാൻ വേണ്ട നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. ഐഎൻ സി…

Read More

വാനക്രൈക്ക് പിന്നാലെ “പിയെച്ച”ഇന്ത്യയും ബാധിച്ചു;മുംബൈ തുറമുഖത്തിന്റെ പ്രവര്‍ത്തനം താറുമാറായി.

മുംബൈ: ലോകമെങ്ങും ഭീതിവിതച്ച വാനക്രൈ വൈറസിനു പിന്നാലെ വ്യാപിച്ച ‘പിയെച്ച’ റാന്‍സംവെയര്‍ ഇന്ത്യയിലും. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായ മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്തെയും പിയച്ചെ ബാധിച്ചു. വാനാക്രൈ പോലെ കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വൈറസാണ് പിയെച്ച കംപ്യൂട്ടറുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മൂന്നു ടെര്‍മിനലുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇതോടെ ചരക്കുനീക്കം നിലച്ച അവസ്ഥയിലാണ്. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇന്ത്യയില്‍ പിയെച്ച എത്തിയതായി സ്വിസ് സര്‍ക്കാരിന്റെ ഐടി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു വാണിജ്യ, വ്യാവസായിക മേഖലകളെയാണ് പിയെച്ച റാന്‍സംവെയര്‍ കൂടുതലായും ബാധിച്ചിരിക്കുന്നത്. റഷ്യ, യുക്രെയ്ന്‍…

Read More
Click Here to Follow Us