ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബെംഗളുരുവിലെ എണ്ണൂറോളം മദ്യശാലകൾക്ക് ഇന്ന് താഴ് വീഴും.നഗരത്തിനുള്ളിലെ ദേശീയപാതയുടെ ഭാഗങ്ങൾ പുനർവിജ്ഞാപനം ചെയ്യാൻ നടപടി ഉണ്ടായില്ലെങ്കിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടും.
ദേശീയപാതയുടെ 500 മീറ്റർ ദൂരത്ത് മദ്യശാലകൾ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് കേരളമടക്കുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിയെങ്കിലും കർണാടകയിലെ ബാർ ലൈസൻസ് കാലാവധി ജൂൺ 30 ന് ആണ് അവസാനിക്കുന്നത്, അതു കൊണ്ടാണ് മദ്യശാലകൾ പൂട്ടാൻ വൈകിയത്.
ഇത്രയധികം മദ്യശാലകൾ പൂട്ടുന്നത് സർക്കാറിന് കോടിക്കണക്കിന് വരുമാന നഷ്ടമുണ്ടാക്കും.വെള്ളിയും ശനിയും പുലർച്ചെ ഒന്നര വരെയുള്ള നിശാ ജീവിതത്തിന് കനത്ത തിരിച്ചടിയാകും.ബാർ ലൈസൻസ് ഉള്ള ഹോട്ടലുകളിലും നാളെ മുതൽ മദ്യം വിളമ്പാനാകില്ല ഇത് ടൂറിസത്തിന് തിരിച്ചടിയാകും.
ബെംഗളുരു നഗരത്തിനുള്ളിലുള്ള പബ്ബുകൾ, ബാർ റസ്റ്ററന്റുകൾ, എം ആർ പി ഔട്ട്ലെറ്റുകൾ എന്നിവക്ക് വിധി ബാധകമല്ലെന്നാണ് സർക്കാറും ബാറുടമകളും കരുതിയിരുന്നതെങ്കിലും നഗരത്തിനുള്ളിൽ 77.6 കിലോമീറ്റർ റോഡ് ഔദ്യോഗിക രേഖകളിൽ ദേശീയ പാതയാണെന്നത് വൈകിയാണ് തിരിച്ചറിഞ്ഞത്.ഈ റോഡുകൾ ദേശീയപാതാ അതോറിറ്റി ബിബി എം പി ക്ക് കൈമാറിയിരുന്നെങ്കിലും ഇവ പുനർ വിജ്ഞാപനം ചെയ്തുവെന്ന് തെളിയിക്കുന്ന രേഖകൾ സർക്കാറിന്റെ കൈവശമില്ല.അതിനാൽ ഇതിന് സമീപത്തെ മദ്യശാലകൾ ലൈസൻസ് പുതുക്കി നൽകാൻ എക്സൈസ് വകുപ്പിന് കഴിയില്ല.
മദ്യശാലകൾ നിലനിർത്താൻ ദേശീയപാതകളുടെ നഗരത്തിലുള്ള ഭാഗം പുനർ വിജ്ഞാപനം ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചെങ്കിലും ഇനിയും അനുകൂല മറുപടി ലഭിച്ചിട്ടില്ല.
https://bengaluruvartha.in/archives/6097
https://bengaluruvartha.in/archives/6084
https://bengaluruvartha.in/archives/6070
https://bengaluruvartha.in/archives/6078
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.