ഒരു ഫുള്‍ വാങ്ങിയാല്‍ ഒരു ഫുള്‍ സൌജന്യം;മദ്യത്തിന്റെ ഡിസ്കൌന്‍ട് വില്പന പൊടിപൊടിക്കുന്നു;പൂട്ടാന്‍ തയ്യാറെടുക്കുന്ന ബാറുകളില്‍ വന്‍ കിഴിവുകള്‍.

ബെന്ഗളൂരു :ലൈസെന്‍സ് പുതുക്കി കിട്ടില്ല എന്ന് വ്യക്തമായതോടെ പല ബാറുകളും സ്റ്റോക്ക് ഉള്ള മദ്യം കുറഞ്ഞ വിലയില്‍ വിറ്റഴിക്കുകയാണ്.ഒരു കുപ്പി വിദേശ മദ്യം വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൌജന്യമായി നല്‍കിയാണ്‌ എം ജി റോഡിലെ ഒരു പബ് സ്റ്റോക്ക് കാലിയക്കിയത്.എം ആര്‍ പി വിലയില്‍ മദ്യം വിറ്റിരുന്ന ഔട്ട്‌ ലെറ്റുകളും കുറഞ്ഞ വിലക്കാന് മദ്യം വിറ്റഴിക്കുന്നത്. കര്‍ണാടകയിലെ മദ്യ വിലപനയുടെ ഏറിയ പങ്കും ബെന്ഗലൂരുവില്‍ ആണ് നടക്കുന്നത്,സംസ്ഥാനത്ത് ആകെ വില്‍ക്കുന്ന വിദേശ മദ്യത്തിന്റെ 22 ശതമാനവും ബിയറിന്റെ 36 ശതമാനവും നഗരത്തിലാണ്. ആകെ 3142മദ്യശാലകള്‍ ആണ്…

Read More

ഇന്ന് ആധാറുമായി ബന്ധിപ്പിച്ചിലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ്‌ അസാധു ആകുമോ? അറിയേണ്ടതെല്ലാം.

ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ജൂണ്‍ അവസാനമായതോടെ തിരക്കിട്ട് ആധാര്‍ ബന്ധിപ്പിക്കാനായി സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതിനാല്‍ പലപ്പോഴും വെബ്സൈറ്റ് തകരാറുവുന്നുമുണ്ട്. എന്നാല്‍ ആധാര്‍ നമ്പറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും അതിന് ജൂലൈ ഒന്ന് എന്ന അവസാന തീയ്യതി നിശ്ചയിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നു മാത്രമല്ല, ആധാര്‍ ഉള്ളവര്‍…

Read More

നോൺ എ സി ബസുകളിലും സ്മാർട്ട് കാർഡ് സംവിധാനം, ജൂലൈ മാസത്തിൽ നിലവിൽ വരും.

ബെംഗളുരു: ബിഎംടിസി എ സി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സ്മാർട് കാർഡുകൾ ജൂലൈ പകുതിയോടെ നോൺ എ സി ബസുകളിലേക്കും വ്യാപിപ്പിക്കും. നിലനിൽ മജസ്റ്റിക്കിൽ നിന്നു കാടുഗൊഡിയിലേക്കുള്ള 335 സീരീസ് എ സി ബസുകളിലാണ് സ്മാർട് കാർഡ് ഉപയോഗിക്കുന്നത്.ആക്സിസ് ബാങ്കിന്റെ സഹകരണത്തോടെയാണ് ബി എം ടി സി കാർഡ് പുറത്തിറക്കിയത്.കണ്ടക്ടറുടെ കൈവശമുള്ള ഇ-ടിക്കറ്റ് യന്ത്രങ്ങളിലാണ് കാർഡ് സ്വൈപ്പ് ചെയ്യുന്നത്. ചില്ലറ പ്രശ്നം പരിഹരിക്കാനും ക്രമക്കേടുകൾ തടയാനും സ്മാർട് കാർഡ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. കൂടുതൽ ബസുകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിച്ചാൽ ബിഎംടിസി യുടെ വരുമാനം കൂടുമെന്നാണ്…

Read More

നഗരത്തില്‍ മദ്യവില്പന നിരോധിച്ച പാതയോരങ്ങള്‍

ബെന്ഗളൂരു:ദേശീയ പാത 4,7,44,75,209,275 എന്നിവയാണ് നഗരത്തിലൂടെ കടന്നു പോകുന്നത്. എം ജി റോഡ്‌,ജി പി ഓ,അള്‍സൂര്‍ തടാകം,ഇന്ദിര നഗര്‍,ഐ ടി ഐ,കെ ആര്‍ പുരം,ബട്ടറഹള്ളി,നായന്തന ഹള്ളി,കോര്‍പറേഷന്‍ സര്‍ക്കിള്‍,ടൌണ്‍ ഹാള്‍,കെ ആര്‍ മാര്‍ക്കറ്റ്‌,വി വി പുരം സര്‍ക്കിള്‍,വാണി വിലാസ് റോഡ്‌,ഓള്‍ഡ്‌ കനകപുര റോഡ്‌,യെടിയുര്‍,ബനശങ്കരി,സാരക്കി സര്‍ക്കിള്‍, തലഘട്ട പുര,നൈസ് റോഡ്‌ ജങ്ങ്ഷന്‍,രാജ് ഭവന്‍ റോഡ്‌,ശാന്കി റോഡ്‌,ഭെല്‍ സര്‍ക്കിള്‍,എ പി എം സി യാര്‍ഡ്‌,ഗോരഗുന്ടപ്പാളായ,മേക്കറി സര്‍ക്കിള്‍,ശൂലെ സര്‍ക്കിള്‍,ആടുഗോടി,കോറമംഗല,മടിവാള,സില്‍ക്ക് ബോര്‍ഡ്‌ ജങ്ങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലെ റോഡിനോട് അടുത്തുള്ള മദ്യശാലകള്‍ എല്ലാം പൂട്ടാനുള്ള നടപടികള്‍ തുടങ്ങി. ഇവിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ എല്ലാം പുതിയ…

Read More

ഇനി നഗരത്തിൽ നിശ പാർട്ടികൾ ഇല്ല;എം ജി റോഡ്, ബ്രിഗേഡ് റോഡിലെ നിശാ ആഘോഷങ്ങൾക്ക് വിട;800 മദ്യശാലകൾക്ക് പൂട്ടു വീഴും.

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബെംഗളുരുവിലെ എണ്ണൂറോളം മദ്യശാലകൾക്ക് ഇന്ന് താഴ് വീഴും.നഗരത്തിനുള്ളിലെ ദേശീയപാതയുടെ ഭാഗങ്ങൾ പുനർവിജ്ഞാപനം ചെയ്യാൻ നടപടി ഉണ്ടായില്ലെങ്കിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ദേശീയപാതയുടെ 500 മീറ്റർ ദൂരത്ത് മദ്യശാലകൾ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് കേരളമടക്കുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിയെങ്കിലും കർണാടകയിലെ ബാർ ലൈസൻസ് കാലാവധി ജൂൺ 30 ന് ആണ് അവസാനിക്കുന്നത്, അതു കൊണ്ടാണ് മദ്യശാലകൾ പൂട്ടാൻ വൈകിയത്. ഇത്രയധികം മദ്യശാലകൾ പൂട്ടുന്നത് സർക്കാറിന് കോടിക്കണക്കിന് വരുമാന നഷ്ടമുണ്ടാക്കും.വെള്ളിയും ശനിയും പുലർച്ചെ ഒന്നര വരെയുള്ള നിശാ…

Read More