ഇനി നഗരത്തിൽ നിശ പാർട്ടികൾ ഇല്ല;എം ജി റോഡ്, ബ്രിഗേഡ് റോഡിലെ നിശാ ആഘോഷങ്ങൾക്ക് വിട;800 മദ്യശാലകൾക്ക് പൂട്ടു വീഴും.

ബെംഗളൂരു: സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബെംഗളുരുവിലെ എണ്ണൂറോളം മദ്യശാലകൾക്ക് ഇന്ന് താഴ് വീഴും.നഗരത്തിനുള്ളിലെ ദേശീയപാതയുടെ ഭാഗങ്ങൾ പുനർവിജ്ഞാപനം ചെയ്യാൻ നടപടി ഉണ്ടായില്ലെങ്കിൽ ആയിരക്കണക്കിന് ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ദേശീയപാതയുടെ 500 മീറ്റർ ദൂരത്ത് മദ്യശാലകൾ പാടില്ല എന്ന സുപ്രീം കോടതി ഉത്തരവ് കേരളമടക്കുള്ള സംസ്ഥാനങ്ങൾ നടപ്പാക്കിയെങ്കിലും കർണാടകയിലെ ബാർ ലൈസൻസ് കാലാവധി ജൂൺ 30 ന് ആണ് അവസാനിക്കുന്നത്, അതു കൊണ്ടാണ് മദ്യശാലകൾ പൂട്ടാൻ വൈകിയത്. ഇത്രയധികം മദ്യശാലകൾ പൂട്ടുന്നത് സർക്കാറിന് കോടിക്കണക്കിന് വരുമാന നഷ്ടമുണ്ടാക്കും.വെള്ളിയും ശനിയും പുലർച്ചെ ഒന്നര വരെയുള്ള നിശാ…

Read More
Click Here to Follow Us