കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഡ്രൈവർ ഉൾപ്പെടെ 25 പേർക്ക് പരിക്ക്

ബെംഗളൂരു: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സകലേഷ്പൂർ താലൂക്കിലെ ശിരാഡി ഘട്ടിലെ മാറനഹള്ളിക്ക് സമീപം രണ്ട് കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഒരു ഡ്രൈവർ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു.

ഒരു ബസ് ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കും മറ്റൊന്ന് ധർമ്മസ്ഥലയിൽ നിന്ന് മംഗളൂരുവിലേക്കും പോകുമ്പോഴാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ട് യാത്രക്കാർക്കും ബസ് ഡ്രൈവർമാരിൽ ഒരാൾക്കും ഗുരുതരമായി പരിക്കേറ്റു.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

പരിക്കേറ്റ എല്ലാവരെയും സകലേഷ്പൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അപകടകാരണം അധികൃതർ അന്വേഷിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts