ഹാ​സ​നി​ൽ കാ​ട്ടാ​ന​ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീക്ക് ദാരുണാന്ത്യം

ബം​ഗ​ളൂ​രു: ഹാ​സ​നി​ലെ ബേ​ലൂ​രി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തൊ​ഴി​ലാ​ളി സ്ത്രീ ​മ​രി​ച്ചു. 40 വ​യ​സ്സു​ള്ള ച​ന്ദ്ര​മ്മ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

വെ​ള്ളി​യാ​ഴ്ച ബേ​ലൂ​ർ അ​ങ്കി​ഹ​ള്ളി​യി​ലെ കാ​പ്പി​ത്തോ​ട്ട​ത്തി​ലാ​ണ് സം​ഭ​വം. തോ​ട്ട​ത്തി​ൽ പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ ച​ന്ദ്ര​മ്മ​യെ ആ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടാ​ന, ച​ന്ദ്ര​മ്മ​യെ കൊ​മ്പി​ൽ കോ​ർ​ത്തെ​ടു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യതായാണ് പ്രാഥമിക നിഗമനം. അതെസമയം കാട്ടാന ശല്ല്യം രൂക്ഷമായ മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ​യി​രി​ക്ക​ണ​മെ​ന്ന് വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പവർഫുൾ എൻട്രിയാകുമെന്ന് കരുതി... പക്ഷേ പ്ലാറ്റ്‌ഫോം സൈലന്റായിപ്പോയി! അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി
  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us