തെറ്റായ ലൊക്കേഷൻ നൽകിയെന്നാരോപിച്ച് മർദ്ദിച്ചു; സെപ്റ്റോ ഡെലിവറി ബോയ്ക്കെതിരെ പരാതി

ബെംഗളൂരു: തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച്‌ ഉപഭോക്താവിനെ ഡെലിവറി ബോയ് മർദിച്ചതായി പരാതി.

ബസവേശ്വര നഗറിലാണ് സംഭവം.

സെപ്റ്റോ ഡെലിവറി ബോയില്‍ നിന്നാണ് ഉപഭോക്താവിന് മർദ്ദനമേറ്റുവാങ്ങേണ്ടതായി വന്നത്.

ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ഡെലിവറി ബോയ് തെറ്റായ ലൊക്കേഷൻ നല്‍കിയെന്നാരോപിച്ച്‌ ഉപഭോക്താവിനെ മർദിക്കുകയായിരുന്നു.

  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു

മർദനത്തിന് പുറമേ ഇയാള്‍ ഉപഭോക്താവിനെ അസഭ്യം പറയുകയും ചെയ്തു.

അസഭ്യം പറഞ്ഞത് യുവാവ് ചോദ്യം ചെയ്യ്തതിന് പിന്നാലെ സംഭവം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

ആക്രമണത്തില്‍ കണ്ണിന് പരിക്കേറ്റ ഉപഭോക്താവ് നിലവില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഉപഭോക്താവിൻ്റെ പരാതിയില്‍ ഡെലിവറി ബോയ് ആയ വിഷ്ണു വർദ്ധനെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts