സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ​നി​ന്ന് ജൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പുറമേ സ​ഞ്ജീ​വ​നി സ്റ്റോ​റു​ക​ളും ഒ​ഴി​പ്പി​ക്കും – ക​ർ​ണാ​ട​ക ആ​രോ​ഗ്യ മ​ന്ത്രി

ബം​ഗ​ളൂ​രു : സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ​ നി​ന്ന് ജൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പുറമേ, സ​ഞ്ജീ​വ​നി സ്റ്റോ​റു​ക​ളും ഒ​ഴി​പ്പി​ക്കു​മെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ മ​ന്ത്രി ദി​നേ​ശ് ഗു​ണ്ടു​റാ​വു പ​റ​ഞ്ഞു.

ഇ​തി​ൽ രാ​ഷ്ട്രീ​യ അ​ജ​ണ്ട​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള മ​രു​ന്നു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

എ​ല്ലാ ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളും അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ളി​ലു​ള്ള​വ മാ​ത്ര​മേ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ​വെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

  ശക്തമായ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ്

1400 ജ​ൻ ഔ​ഷ​ധി കേ​ന്ദ്ര​ങ്ങ​ളി​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ സ്ഥി​തി​ചെ​യ്യു​ന്ന 180 കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മേ അ​ട​ച്ചു​പൂ​ട്ടാ​ൻ പ​രി​ഗ​ണി​ക്കു​ന്നു​ള്ളൂ​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സൗ​ജ​ന്യ മ​രു​ന്നു​ക​ൾ സ​ർ​ക്കാ​ർ ന​ൽ​കു​മ്പോ​ൾ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ മ​രു​ന്ന് വി​ൽ​പ്പന അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇതിലൂടെ ലക്ഷ്യം മ​ന്ത്രി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദിലീപിനെതിരെ കള്ളക്കേസ് ഉണ്ടാക്കി; ഞാനും ആക്രമിക്കപ്പെട്ടു; നടൻ ധർമജൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us