മകൾ കാമുകനൊപ്പം ഒളിച്ചോടി; മനംനൊന്ത്‌ കുടുംബാംഗങ്ങൾ ആത്മഹത്യ ചെയ്തു 

ബെംഗളൂരു: മൂത്ത മകള്‍ കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്ന് മനോവിഷമത്തില്‍ ദമ്പ തികളും ഇളയ മകളും ആത്മഹത്യ ചെയ്തു.

യുവതി കാമുകനൊപ്പം പോയതിന് പിന്നാലെ പിതാവായ മഹാദേവ സ്വാമി(55), അമ്മ മഞ്ജുള(45) സഹോദരി ഹർഷിത(20) എന്നിവരാണ് ജീവനൊടുക്കിയത്.

എച്ച്‌ഡി കോട്ട് താലൂക്കിലെ ബുഡനൂർ ഗ്രാമത്തിലെ താമസക്കാരായിരുന്നു ഇവർ.

സ്വാമിക്ക് നാല് ഏക്കർ ഭൂമിയുണ്ടായിരുന്നു, കൂടാതെ പ്രദേശത്ത് ഒരു റിയല്‍ എസ്റ്റേറ്റ് ഏജന്റായും ജോലി ചെയ്തിരുന്നു.

സ്വാമിയുടെ മൂത്തമകള്‍ യുവാവുമായുള്ള ഇഷ്ടം മാതാപിതാക്കളോട് തുറന്ന് പറഞ്ഞിരുന്നു.

  ആലപ്പുഴയിൽ 10 പേർക്ക് കോവിഡ്; രോഗവ്യാപനമുണ്ടായിട്ടില്ലെന്ന് നിഗമനം

എന്നാല്‍, വിവാഹത്തിന് കുടുംബത്തിന് സമ്മതമല്ലായിരുന്നു.

തുടർന്ന് പെണ്‍കുട്ടി കാമുകനോടൊപ്പം വീട്ടില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു.

തുടർന്ന് മൂന്ന് പേരും ഹെബ്ബാള്‍ റിസർവോയറില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

നാല് പേജുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മൂത്തമകളാണ് മരണത്തിന് ഉത്തരവാദിയെന്നും അവള്‍ തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും സ്വത്തുക്കള്‍ സഹോദരന് നല്‍കണമെന്നുമാണ് കത്തില്‍ പറയുന്നത്.

സ്വാമിയേയും കുടുംബത്തേയും കാണിനില്ലെന്ന് കാണിച്ച്‌ ഗ്രാമീണർ പോലീസില്‍ പരാതി നല്‍കിയിരുന്നു.

‘മഹാദേവസ്വാമിയുടെ സഹോദരഭാര്യ അടുത്തിടെ കാമുകനൊപ്പം ഒളിച്ചോടി. ഇപ്പോള്‍ മൂത്ത മകളും കാമുകനൊപ്പം പോയി.

  48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; ഇന്ത്യക്ക് വ്യോമപാത നിഷേധിച്ചു ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും പാകിസ്ഥാൻ

ഇത് കുടുംബത്തെ വിഷമിപ്പിച്ചിരിക്കാം’ എന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ റിസർവോയറിന് സമീപത്ത് നിന്ന് സ്വാമിയുടേയും കുടുംബാംഗങ്ങളുടേയും ചെരിപ്പുകള്‍ കണ്ടെത്തുകയായിരുന്നു.

ഇവിടെ നിന്നും ബൈക്കും കണ്ടെത്തിയതോടെ ഫയർ ഫോഴ്സിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചാവേറായി പാകിസ്താനിലേക്ക് പോകാൻ തയ്യാറാണെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ

Related posts

Click Here to Follow Us