ടെഹ്റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാനെ നശിപ്പിക്കുമെന്നും ആക്രമണം അഴിച്ചുവിടുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്.
ഷരീഫ് സർവകലാശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. ഷരീഫ് യൂണിവേഴ്സിറ്റിക്ക് സമീപത്തുള്ള പ്രകൃതി വാതക വിതരണ കേന്ദ്രത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]