ബംഗളൂരു: കശ്മീർ – പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശിവമൊഗ്ഗ സ്വദേശി മഞ്ജുനാഥ റാവുവിൻ്റെ മകൻ അഭിജയക്ക് ബംഗളൂരുവിലെ കോളജിൽ സൗജന്യ ബിരുദ സീറ്റ് അനുവദിച്ചു.
ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെ അഭ്യർഥന പരിഗണിച്ച് ആർ.വി കോളജാണ് അഭിജയക്ക് ബി.കോം സീറ്റ് അനുവദിച്ചത്.
പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
പി.യു.സി പരീക്ഷയിൽ 97 ശതമാനം മാർക്ക് വിദ്യാർഥി നേടിയിരുന്നു. ഈ നേട്ടം ആഘോഷിക്കാൻ കുടുംബം കശ്മീരിലേക്ക് പോയപ്പോഴായിരുന്നു ഭീകരാക്രമണം നടന്നത്. കോഴ്സ് ഫീസ് സൗജന്യമാക്കിയതിന് പുറമെ, അഭിജയക്ക് താമസവും ഭക്ഷണവും അനുവദിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]