ലിവർപൂൾ സർവലാശാലയുടെ ഇന്ത്യയിലെ ആദ്യ കാമ്പസ് ബംഗളൂരുവിൽ സ്ഥാപിക്കും

ബെംഗളൂരു : ലിവർപൂൾ സർവകലാശാലയുടെ ഇന്ത്യയിലെ ആദ്യ ക്യാമ്പസ് ബംഗളൂരുവിൽ തുടങ്ങും. യു.ജി.സിയുടെ അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്. വിദേശസർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കണമെന്ന നരേന്ദ്ര മോദി സർക്കാറിന്റെ നിർദേശമനുസരിച്ചാണ് യൂനിവേഴ്സിറ്റി ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്നത്. 2026-2027 വർഷത്തിൽ ക്യാമ്പസിൽ നിന്ന് വിദ്യാർഥികൾക്ക് പഠിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ നിയമം, ബിസിനസ്, ഹെൽത്ത് സയൻസ് തുടങ്ങിയ വിഷയങ്ങളിലെ കോഴ്സുകൾ ഉണ്ടാവും. ഇല്ലിനോയ്സ് ഇൻസ്റ്റിറ്റ്യൂറ്റ് ടെക്നോളജി, വിക്ടോറിയ യൂനിവേഴ്സിറ്റി, വെസ്റ്റേൺ യൂനിവേഴ്സിറ്റി തുടങ്ങിയ യൂനിവേഴ്സിറ്റികൾക്കെല്ലാം ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി യു.ജി.സി നൽകിയിട്ടുണ്ട്.

Read More

പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ ഇ​ര​യു​ടെ മ​ക​ന് സൗ​ജ​ന്യ​മാ​യി ബി.​കോം സീ​റ്റ് അനുവദിച്ച് ബം​ഗ​ളൂ​രു കോളേജ്

ബം​ഗ​ളൂ​രു: കശ്മീർ – പഹൽഗാമിൽ നടന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ശി​വ​മൊ​ഗ്ഗ സ്വ​ദേ​ശി മ​ഞ്ജു​നാ​ഥ റാ​വു​വി​ൻ്റെ മ​ക​ൻ അ​ഭി​ജ​യ​ക്ക് ബം​ഗ​ളൂ​രു​വി​ലെ കോ​ള​ജി​ൽ സൗ​ജ​ന്യ ബി​രു​ദ സീ​റ്റ് അ​നു​വ​ദി​ച്ചു. ബം​ഗ​ളൂ​രു സൗ​ത്ത് എം.​പി തേ​ജ​സ്വി സൂ​ര്യ​യു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച് ആ​ർ.​വി കോ​ള​ജാ​ണ് അ​ഭി​ജ​യ​ക്ക് ബി.​കോം സീ​റ്റ് അ​നു​വ​ദി​ച്ച​ത്. പി.​യു.​സി പ​രീ​ക്ഷ​യി​ൽ 97 ശ​ത​മാ​നം മാ​ർ​ക്ക് വി​ദ്യാ​ർ​ഥി നേ​ടി​യി​രു​ന്നു. ഈ ​നേ​ട്ടം ആ​ഘോ​ഷി​ക്കാ​ൻ കു​ടും​ബം ക​ശ്മീ​രി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ഭീ​ക​രാ​ക്ര​മ​ണം ന​ട​ന്ന​ത്. കോ​ഴ്സ് ഫീ​സ് സൗ​ജ​ന്യ​മാ​ക്കി​യ​തി​ന് പു​റ​മെ, അ​ഭി​ജ​യ​ക്ക് താ​മ​സ​വും ഭ​ക്ഷ​ണ​വും അ​നു​വ​ദി​ച്ചു.

Read More

കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചു; ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ; സ്ഥലംമാറ്റി എസ്.ബി.ഐ

ബംഗളൂരു: കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിയെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം. കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ സിദ്ധരാമയ്യ എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളുടെ അന്തസ്സിന് പ്രാധാന്യം നൽകണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. ജീവനക്കാരിയെ ട്രാൻസ്ഫർ ചെയ്ത എസ്.ബി.ഐയുടെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു. മുന്നേ കന്നഡയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും…

Read More

ബം​ഗ​ളൂ​രു​വി​ൽ നാ​ലാ​മ​ത്തെ സ്റ്റോ​ർ തു​റ​ന്ന് ലു​ലു

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ൽ ലു​ലു ഗ്രൂ​പ്പി​ൻ്റെ നാ​ലാ​മ​ത്തെ സ്റ്റോ​ർ ഇ​ല​ക്ട്രോ​ണി​ക് സി​റ്റി എം.​ഫൈ​വ് മാ​ളി​ൽ തു​റ​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക​ർ​ണാ​ട​ക ഗ​താ​ഗ​ത-​മു​സ്റെ വ​കു​പ്പ് മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡിയാണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചത്. പു​തി​യ ലു​ലു ഡെ​യ്‍ലി സ്റ്റോ​റി ആ​യി​ര​ത്തി​ലേ​റെ പേ​ർ​ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും തൊ​ഴി​ല​വ​സ​രം ന​ൽ​കു​ന്ന​താ​യും ക​ർ​ഷ​ക​രു​ടെ പ്രാ​ദേ​ശി​ക വി​പ​ണി​യെ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​യും എം.​എ. യൂ​സു​ഫ​ലി പ​റ​ഞ്ഞു. 45,000 ച​തു​ര​ശ്ര അ​ടി​യി​ൽ ഒ​രു​ക്കി​യ ലു​ലു ഡെയിലി സ്റ്റോ​റി​നാ​യി 700 പാ​ർ​ക്കി​ങ് ഇ​ട​ങ്ങ​ളും ഒ​രു​ക്കി​യ​താ​യി മാ​നേ​ജ്മെ​ന്റ് വ്യക്തമാക്കി.

Read More

മാധ്യമങ്ങൾക്ക് മുൻപിൽ വിതുമ്പി ഡി. കെ ശിവകുമാർ

ബെംഗളുരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ഉറപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരനിര്‍ഭരനായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. മുഴുവന്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് കന്നഡ മണ്ണിലെ ഈ വിജയമെന്ന് അദ്ദേഹം പറഞ്ഞു. കേഡര്‍ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കളായ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. ബൂത്ത് ലെവല്‍ മുതലുള്ള പ്രവര്‍ത്തകര്‍ എംഎല്‍എമാര്‍, എഐസിസി, മറ്റ് ജനറല്‍ സെക്രട്ടറി എന്നിവരുടെയടക്കമുള്ളവരുടെ പ്രവര്‍ത്തനഫലമാണ് ഈ വിജയമെന്നും ഡി.കെ…

Read More

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായം നവീകരിക്കും

collage

ബെംഗളൂരു: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കാൻ നിരവധി സംവിധാനങ്ങൾ നവീകരിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. കോളേജുകളിൽ ഇംഗ്ലീഷിലും കന്നഡയിലും ആശയവിനിമയം നടത്താൻ വിദ്യാർത്ഥികളെ അനുവദിക്കാൻ തീരുമാനമെടുത്തതായി ഡിപ്പാർട്ട്മെന്റ് ഓഫ് കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ (ഡിസിടിഇ) കമ്മീഷണർ പ്രദീപ് പി പറഞ്ഞു. ഇംഗ്ലീഷിലോ കന്നഡയിലോ പരീക്ഷ എഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിട്ടയർ ചെയ്യുന്ന സ്റ്റാഫുകളുടെയും അദ്ധ്യയപകരുടെയും പെൻഷനുമായി ബന്ധപ്പെട്ട കേസുകൾക്കായി ‘അദാലത്ത്’ ട്രാക്കിംഗ് അനുവദിക്കുന്ന നാല് തലങ്ങളുള്ള പരാതി പരിഹാര സംവിധാനവും നവീകരണത്തിൽ ഉൾപ്പെടുത്തുമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി…

Read More

നവജാത ശിശുവിനെ അമ്മ കിണറ്റിൽ എറിഞ്ഞു

ബെംഗളൂരു: 10 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പോലീസ്. ഇരുപതുകാരിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടകയിലെ സുള്ള്യയിലാണ് സംഭവം. പ്രതി പവിത്രയ്ക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. ഇതിന് വിപരീതമായി ആണ്‍കുട്ടി ജനിച്ചു. ആഗ്രഹം നടക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിനെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു. ഒക്‌ടോബര്‍ 19ന് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ പോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി…

Read More