കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ചു; ബാങ്ക് ജീവനക്കാരിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധരാമയ്യ; സ്ഥലംമാറ്റി എസ്.ബി.ഐ

ബംഗളൂരു: കന്നഡയിൽ സംസാരിക്കാൻ വിസമ്മതിച്ച ബാങ്ക് ജീവനക്കാരിയെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. എക്സിലൂടെയായിരുന്നു സിദ്ധരാമയ്യയുടെ വിമർശനം.

കന്നഡയിലും ഇംഗ്ലീഷിലും സംസാരിക്കാൻ വിസമ്മതിച്ച് ഉപഭോക്താവിനോട് മോശമായി പെരുമാറിയ സൂര്യനഗരയിലെ ബാങ്ക് ജീവനക്കാരിയുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കരുതെന്ന് പറഞ്ഞ സിദ്ധരാമയ്യ എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളുടെ അന്തസ്സിന് പ്രാധാന്യം നൽകണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും
ആവശ്യപ്പെട്ടു.

  യുവതിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേരെ വെടിവെച്ചിട്ട് മലയാളി, ഒരാൾ കൊല്ലപ്പെട്ടു

ജീവനക്കാരിയെ ട്രാൻസ്ഫർ ചെയ്ത എസ്.ബി.ഐയുടെ നടപടിയെയും അദ്ദേഹം അഭിനന്ദിച്ചു.
മുന്നേ കന്നഡയിൽ സംസാരിക്കുന്നതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ മാനേജരും ഉപഭോക്താവും തമ്മിൽ രൂക്ഷമായ തർക്കം നടന്നിരുന്നു. ബാങ്കിൽവെച്ച് ഇരുവരും തർക്കിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ദക്ഷിണ ബംഗളൂരുവിലെ ചന്ദാപുര ബ്രാഞ്ചിലാണ് സംഘർഷമുണ്ടായത്. ഉപഭോക്താവിനോട് ഹിന്ദിയിൽ സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.ഇത് കർണാടകയാണ് കന്നഡയിൽ സംസാരിക്കണമെന്ന് ഉപഭോക്താവ് പറഞ്ഞു. ഇതിന് മറുപടിയായി നിങ്ങളല്ല എനിക്ക് ജോലി തന്നതെന്നായിരുന്നു ബാങ്ക് മാനേജരുടെ മറുപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം: ഇന്ന് ക്രിക്കറ്റ് പ്രേമികൾക്കായി മെട്രോ സമയം നീട്ടി വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിമാരായ രാജനും ചിഞ്ചുറാണിയും നേരിട്ടത് കടുത്ത മത്സരം; സിപിഐ
[masterslider id="10"]

Related posts

Click Here to Follow Us