മുംബൈ: ഓൺലൈനിൽ രാഖി ഓർഡർ ചെയ്‌തു. പക്ഷേ കിട്ടിയില്ല. പിന്നാലെ ആമസോണിന് പിഴ ചുമത്തി മുംബൈ ഉപഭോക്തൃ കോടതി. 100 രൂപയുടെ രാഖിക്ക് 40,000 രൂപയാണ് പിഴ. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. 2019 ആഗസ്റ്റ് 2 നാണ് ആമസോൺ വഴി രാഖി ഓർഡർ ചെയ്യുന്നത്. ആഗസ്റ്റ് എട്ടിനും 13 നും ഇടയിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടായില്ല. പകരം ആഗസ്റ്റ് 14 ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ തിരികെ നൽകി. യുവതി നടത്തിയ അന്വേഷണത്തിൽ…
Read MoreDay: 21 May 2025
ആദിശങ്കര പ്രതിമ പൊതുജനങ്ങൾക്കായി തുറന്നു നൽകി
ബംഗളൂരു: ശൃംഗേരി ശങ്കരഗിരിയിൽ നിർമ്മിച്ച 32 അടി ഉയരമുള്ള ആദി ശങ്കരാചാര്യരുടെ പ്രതിമ പൊതുജനങ്ങൾക്കായി തുറന്നുനൽകി. 2010ൽ ശ്രീ ഭാരതി തീർഥ സ്വാമി നിർമാണപ്രവൃത്തിക്ക് തുടക്കമിടുകയും, 2024ൽ ഭാരതി തീർഥ സ്വാമിയും വിധുശേഖര ഭാരതി സ്വാമിയും ചേർന്ന് അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ, സാങ്കേതിക കാരണങ്ങളാൽ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇനി മുതൽ രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെയും വൈകീട്ട് മൂന്നു മുതൽ രാത്രി എട്ടുവരെയും എല്ലാ ദിവസവും ഇവിടെ സന്ദർശനം നടത്താം. പ്രവേശനം പൂർണമായും സൗജന്യമാണ്.
Read Moreമെമു ട്രെയിൻ സർവിസ് റദ്ദാക്കി
ബംഗളൂരു: കുപ്പം, മൂലനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പ്രവൃത്തി നടക്കുന്നതിനാൽ കുപ്പം – ബംഗാർപേട്ട് മെമു (66527) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ സർവിസ് പൂർണമായും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. കൃഷ്ണരാജപുരം- കുപ്പം മെമു (66534) മേയ് 22, 29, ജൂൺ മൂന്ന് തീയതികളിൽ ഭാഗികമായും സർവിസ് റദ്ദാക്കി. ബംഗാർപേട്ട്, കുപ്പം സ്റ്റേഷനുകൾക്കിടയിലാണ് റദ്ദാക്കിയത്.
Read Moreമെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു; കേസെടുത്ത് പോലീസ്
ബെംഗളൂരു : മെട്രോ യാത്രക്കാരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകർത്തി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്‌ത് സിറ്റി പൊലീസ്. സമൂഹ മാധ്യമമായ എക്‌സിലെ ഒരു ഉപഭോകതാവാണ് ബാംഗ്ലൂര്‍ മെട്രോ ക്ലിക്ക്‌സ് (@മെട്രോ ചിക്ക്‌സ്) എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ ഇത്തരം രീതിയിൽ ഫോട്ടോകളും വീഡിയോകളും പ്രചരിക്കുന്ന കാര്യം ബെംഗളൂരു പോലീസിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഡിസിപി ലോകേഷ് ബി. ജഗലസര്‍ വ്യക്തമാക്കി. ‘സുന്ദരികളായ പെണ്‍കുട്ടികളെ നമ്മ മെട്രോയില്‍ കണ്ടെത്തുന്നു’ എന്നിങ്ങനെയുള്ള അടിക്കുറിപ്പുകളോടെയാണ് വീഡിയോകള്‍ ഷെയർ…
Read Moreഎനിക്ക് പാക്കിസ്ഥാനിൽ നിന്ന് വിവാഹം കഴിക്കണം ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതിയുടെ ചാറ്റ് പുറത്ത്
ന്യൂഡല്‍ഹി: ചാരവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത്. പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ അലി ഹസനുമായിട്ടുള്ള ജ്യോതിയുടെ വാട്‌സ് ആപ് ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. പാകിസ്ഥാനില്‍ വിവാഹിതയാകണമെന്നാണ് ചാറ്റിൽ ജ്യോതി പറയുന്നത് പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷിനെ ജ്യോതി വിവാഹം കഴിച്ചുവെന്ന പ്രചരണങ്ങൾ ശക്തമാകുന്നതിനിടെയാണ് ചാറ്റുകള്‍ പുറത്തു വന്നത്. അലി ഹസനുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് ഇരുവരും രഹസ്യ വിവരങ്ങള്‍ കൈമാറിയിരുന്നത്.
Read Moreപാകിസ്താനിൽ സ്കൂൾ ബസിന് നേരെ ചാവേറാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു, 38 പേർക്ക് പരിക്ക്
ബലൂചിസ്ഥാൻ : പാക്കിസ്ഥാനിൽ സ്കൂൾ ബസ് ബോംബ് വെച്ച് തകർത്ത സംഭവം. നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സംഭവം. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിൽ കുട്ടികളെ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ വ്യക്തമാക്കി. സ്ഫോടനത്തിൻ്റെ ഉത്തരവാദിത്വം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതെസമയം ആക്രമണത്തെ പാകിസ്താൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ശക്തമായി അപലപിക്കുകയും കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
Read Moreയുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്തിന് പരിക്ക്
കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തുമ്പമൺ സ്വദേശി സുജിൻ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൽ ഉള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് നിഗമനം. സുജിനൊപ്പം ഉണ്ടായിരുന്ന അനന്തുവിനും കുത്തേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. രാത്രി 11മണിയോടെയാണ് ഇരുവരെയും ലഹരി സംഘം ആക്രമിച്ചത്. വയറ്റിലേറ്റ ആഴത്തിലുള്ള മുറിവാണ് സുജിന്‍റെ മരണകാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ്…
Read Moreറെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം വീട്ടിനുറുക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി
ബെംഗളൂരു : പഴയ ചന്ദപൂർ റെയിൽവേ ട്രാക്കിന് സമീപം ഒരു പെൺകുട്ടിയുടെ മൃതദേഹം വെട്ടിമുറിച്ച് അടച്ച നീല സ്യൂട്ട്കേസിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെത്തുടർന്ന് സൂര്യനഗര്‍ പോലീസ് സ്റ്റേഷനും ബൈയപ്പനഹള്ളി റെയില്‍വേ സ്റ്റേഷന്‍ ജീവനക്കാരും സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിക്ക് ഏകദേശം ഒമ്പത് വയസ്സ് പ്രായമുണ്ടെന്ന് കരുതപ്പെടുന്നു. സംഭവം കേട്ട് നാട്ടുകാർ ഞെട്ടിയിരിക്കുകയാണ്. പെൺകുട്ടിയുടെ മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവം അറിഞ്ഞതോടെ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടി. ഈ വിഷയത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി. കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാക്കിയിട്ടില്ല
Read Moreഇന്റർ നാഷനൽ ബുക്കർ പ്രൈസ്; കന്നഡ എഴുത്തുകാരി ബാനു മുഷ്താഖിന്
ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്. ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാൻഡ് 2022ൽ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയിരുന്നു. 12 കഥകളുടെ സമാഹാരമാണ് ഹാർട്ട് ഓഫ് ലാംപ്. ദീപ ഭാസ്തി ആണ് കന്നഡയിൽനിന്ന് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ആറു പുസ്തകങ്ങളടങ്ങിയ ചുരുക്കപ്പട്ടികയിലെ ഒരേയൊരു ചെറുകഥാ സമാഹാരവും ഹാർട്ട് ഓഫ് ലാംപ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്‍ലിം സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് കഥകളിൽ പ്രതിഫലിക്കുന്നത്. സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും ജാതി, അടിച്ചമർത്തൽ, അധികാരം…
Read Moreആഭ്യന്തരമന്ത്രി പരമേശ്വരയുമായി ബന്ധപ്പട്ട സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്
ബംഗളൂരു: കർണാടക അഭ്യന്തരമന്ത്രി പരമേശ്വരയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇ.ഡി റെയ്ഡ്. തുംകുരുവിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നീലമംഗലയിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് പരിശോധന. എന്നാൽ ഇത് സംഭവിച്ച് ഇ.ഡി യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിഗ പ്രസ്താവന പുറത്ത് വന്നിട്ടില്ല. വിദ്യാഭ്യാസ സ്ഥാപങ്ങൾക്കു ലഭിച്ച ഫണ്ടുമായി ബന്ധപ്പെട്ടാണ് പ്രശ്നം. റെയ്ഡ്. സംബന്ധിച്ച് ഇ.ഡി വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് സൂചന.
Read More