ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയായി കന്നഡ എഴുത്തുകാരി ബാനു മുഷ്താഖ്. ഹിന്ദി എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീയുടെ ടൂം ഓഫ് സാൻഡ് 2022ൽ ബുക്കർ ഇന്റർനാഷനൽ പുരസ്കാരം നേടിയിരുന്നു. 12 കഥകളുടെ സമാഹാരമാണ് ഹാർട്ട് ഓഫ് ലാംപ്. ദീപ ഭാസ്തി ആണ് കന്നഡയിൽനിന്ന് ഈ പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ആറു പുസ്തകങ്ങളടങ്ങിയ ചുരുക്കപ്പട്ടികയിലെ ഒരേയൊരു ചെറുകഥാ സമാഹാരവും ഹാർട്ട് ഓഫ് ലാംപ് ആയിരുന്നു. ദക്ഷിണേന്ത്യയിലെ മുസ്‍ലിം സ്ത്രീകളുടെ ദൈനംദിന ജീവിതമാണ് കഥകളിൽ പ്രതിഫലിക്കുന്നത്. സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും ജാതി, അടിച്ചമർത്തൽ, അധികാരം…
Read MoreTag: Kannada writer
കന്നഡ എഴുത്തുകാരി രാജേശ്വരി തേജസ്വി അന്തരിച്ചു.
ബെംഗളൂരു: പ്രശസ്ത സാഹിത്യകാരൻ അന്തരിച്ച കെപി പൂർണചന്ദ്ര തേജസ്വിയുടെ ഭാര്യയും പ്രശസ്ത കന്നഡ എഴുത്തുകാരിയുമായ രാജേശ്വരി തേജസ്വി ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിൽ അന്തരിച്ചു. രാഷ്ട്രകവി കുവെമ്പുവിന്റെ മരുമകളായ രാജേശ്വരി (84)യെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെ രാജലക്ഷ്മി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1937-ൽ ബെംഗളൂരുവിലെ കലാസിപാല്യയിൽ ജനിച്ച രാജേശ്വരി, പിതാവിന്റെ നിരന്തരമായ പിന്തുണയോടെ തത്ത്വശാസ്ത്രത്തിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും അതിനുശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മൈസൂർ സർവ്വകലാശാലയിൽ വെച്ചാണ് രാജേശ്വരി പൂർണചന്ദ്ര തേജസ്വിയെ പരിചയപ്പെടുന്നത്. പിന്നീട്…
Read More