ഇനി ‘പൂന്തോട്ട’ നഗരമില്ല! 45-ൽ 43-ാം സ്ഥാനവുമായി ബെംഗളൂരു

road pothole

ബെംഗളൂരു: ഖരമാലിന്യ സംസ്‌കരണത്തിനായി പ്രതിവർഷം ഏകദേശം 1,500 കോടി രൂപ ചെലവഴിക്കുന്നുണ്ടെങ്കിലും, ദേശീയതലത്തിലുള്ള സ്വച്ഛ് സർവേക്ഷൻ ശുചിത്വ റാങ്കിംഗിലെ മാലിന്യ രഹിത നഗര വിഭാഗത്തിൽ ബെംഗളൂരുവിന് ഇടിവ്. ശനിയാഴ്ചയാണ് പാർപ്പിട, നഗരകാര്യ മന്ത്രാലയം ഫലം പ്രഖ്യാപിച്ചത്. റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലെ കാലതാമസം, കൺസൾട്ടന്റുമാരെ തിരഞ്ഞെടുക്കുന്നതിലെ തർക്കങ്ങൾ, എന്നിങ്ങനെ ബെംഗളൂരുവിന്റെ മൊത്തത്തിലുള്ള റാങ്കിങ്ങിലെ ഇടിവിനുള്ള കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ ഉദ്യോഗസ്ഥർ ഉദ്ധരിച്ചു. ദശലക്ഷത്തിലധികം ജനസംഖ്യാ വിഭാഗത്തിൽ പങ്കെടുത്ത 45 നഗരങ്ങളിൽ ബെംഗളൂരു 43-ാം സ്ഥാനത്താണ് നിലവിലുള്ളത്. ചെന്നൈയും മധുരയും മാത്രമാണ് ബെംഗളൂരുവിനേക്കാൾ താഴ്ന്ന സ്കോർ നേടിയത്.…

Read More

നടൻ എം രവി പ്രസാദ് അഥവാ മണ്ഡ്യ രവി അന്തരിച്ചു

ബെംഗളൂരു: മണ്ഡ്യ രവി എന്നറിയപ്പെട്ടിരുന്ന നടൻ എം രവി പ്രസാദ് (43) അസുഖത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കല്ലഹള്ളി ശ്മശാനത്തിൽ. പിതാവ് എച്ച്എസ് മുദ്ദെ ഗൗഡയും അമ്മയും ഭാര്യയും മകനും രണ്ട് സഹോദരിമാരുമുണ്ട്. മാണ്ഡ്യയിലെ ‘ഗെലേയാര ബലഗ’, ‘ജനദാനി’ എന്നീ ട്രൂപ്പുകളിലൊപ്പമാണ് അദ്ദേഹം നാടക ജീവിതം ആരംഭിച്ചത്. ടി എസ് നാഗാഭരണ സംവിധാനം ചെയ്ത ‘മഹാമയി’ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് അദ്ദേഹം സ്‌ക്രീനിലേക്ക് പ്രവേശിച്ചത്. ടി.എൻ.സീതാറാം സംവിധാനം ചെയ്ത ‘മിഞ്ചു’, ‘മുക്ത, മുക്ത, മുക്ത’, ‘മഗളു ജാനകി’,…

Read More

മുതിർന്ന മാധ്യമപ്രവർത്തകനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററുമായ ഗുരുലിംഗസ്വാമി ഹോളിമഠ് അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററുമായ ഗുരുലിംഗസ്വാമി ഹോളിമഠ് തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 45 വയസ്സായിരുന്നു. കർണാടക സർവകലാശാല ധാർവാഡിലെ പൂർവവിദ്യാർത്ഥിയായ ഗുരുലിംഗസ്വാമി ഡിഎച്ച്‌സിയിൽ ഇന്റേൺഷിപ്പോടെയാണ് തന്റെ കരിയർ ആരംഭിച്ചത് . കന്നഡ പ്രഭ, വിജയ കർണാടക, ETV , TV5 എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററായി ഗുരുലിംഗസ്വാമിയെ നിയമിച്ചത്. അതിനുമുമ്പ് ആഭ്യന്തര മന്ത്രിയായിരിക്കെ ബൊമ്മൈയുടെ മീഡിയ മാനേജരായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ ഗുരുലിംഗസ്വാമിക്ക് ജിമ്മിൽ വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി…

Read More

കന്നഡ എഴുത്തുകാരി രാജേശ്വരി തേജസ്വി അന്തരിച്ചു.

ബെംഗളൂരു: പ്രശസ്ത സാഹിത്യകാരൻ അന്തരിച്ച കെപി പൂർണചന്ദ്ര തേജസ്വിയുടെ ഭാര്യയും പ്രശസ്ത കന്നഡ എഴുത്തുകാരിയുമായ രാജേശ്വരി തേജസ്വി ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിൽ അന്തരിച്ചു. രാഷ്ട്രകവി കുവെമ്പുവിന്റെ മരുമകളായ രാജേശ്വരി (84)യെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെ രാജലക്ഷ്മി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1937-ൽ ബെംഗളൂരുവിലെ കലാസിപാല്യയിൽ ജനിച്ച രാജേശ്വരി, പിതാവിന്റെ നിരന്തരമായ പിന്തുണയോടെ തത്ത്വശാസ്ത്രത്തിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും അതിനുശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മൈസൂർ സർവ്വകലാശാലയിൽ വെച്ചാണ് രാജേശ്വരി പൂർണചന്ദ്ര തേജസ്വിയെ പരിചയപ്പെടുന്നത്. പിന്നീട്…

Read More
Click Here to Follow Us