മുതിർന്ന മാധ്യമപ്രവർത്തകനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററുമായ ഗുരുലിംഗസ്വാമി ഹോളിമഠ് തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹത്തിന് 45 വയസ്സായിരുന്നു. കർണാടക സർവകലാശാല ധാർവാഡിലെ പൂർവവിദ്യാർത്ഥിയായ ഗുരുലിംഗസ്വാമി ഡിഎച്ച്‌സിയിൽ ഇന്റേൺഷിപ്പോടെയാണ് തന്റെ കരിയർ ആരംഭിച്ചത് .
കന്നഡ പ്രഭ, വിജയ കർണാടക, ETV , TV5 എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചട്ടുണ്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ബൊമ്മൈയുടെ മീഡിയ കോർഡിനേറ്ററായി ഗുരുലിംഗസ്വാമിയെ നിയമിച്ചത്. അതിനുമുമ്പ് ആഭ്യന്തര മന്ത്രിയായിരിക്കെ ബൊമ്മൈയുടെ മീഡിയ മാനേജരായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ ഗുരുലിംഗസ്വാമിക്ക് ജിമ്മിൽ വ്യായാമത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയപ്പെടുന്നു. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, ജെഡി(എസ്) നിയമസഭാ കക്ഷി നേതാവ് എച്ച്‌ഡി കുമാരസ്വാമി, കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.