മുൻ കൗൺസിലറുടെ മകന്റെ കാറും ബൈക്കും കൂട്ടിയിടിച്ച്; 2 പേർക്ക് പരിക്ക്

ബെംഗളൂരു: സെൻട്രൽ ബെംഗളൂരുവിലെ അലി ആസ്‌കർ റോഡ്-മില്ലേഴ്‌സ് റോഡ് ഇന്റർസെക്‌ഷനിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ഫുട്‌പാത്ത് ബോളാർഡുകൾ തകരുകയും ചെയ്തു. കഴിഞ്ഞ ബിബിഎംപി കൗൺസിലിൽ പ്രതിപക്ഷ നേതാവും, പഴയ മനോരായനപാളയ വാർഡിനെ പ്രതിനിധീകരിച്ചിരുന്നതുമായx അബ്ദുൾ വാജിദിന്റെ മകൻ സാഹിദ് മജീദ് (24) ആണ് കാർ ഓടിച്ചിരുന്നത്

ഉച്ചയ്ക്ക് 1.15 ഓടെ മില്ലേഴ്‌സ് റോഡിൽ സാഹിദിന്റെ ഹ്യുണ്ടായ് ഐ 20 യും യെഷ് ഗൗഡയും സുഹൃത്ത് നികിതയും സഞ്ചരിച്ചിരുന്ന ബജാജ് അപ്പാച്ചെയും തമ്മിൽ അലി അസ്‌കർ റോഡിൽ വെച്ച് പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് ഗൗഡയും നികിതയും ബൈക്കിൽ നിന്ന് തെറിച്ചുവീണു. കാർ നിർത്തുന്നതിന് മുമ്പ് ഫുട്പാത്ത് ബോൾഡുകളിലേക്ക് ഇടിച്ചു കയറി. കാറിന്റെ എയർബാഗുകൾ കാരണം സാഹിദ് നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

തലയ്ക്ക് നിസാര പരിക്കേറ്റ ഗൗഡയെയും തോളിന് പരിക്കേറ്റ നികിതയെയും ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വാഹനമോടിച്ചതല്ല അപകട കാരണമെന്നും അത് കൊണ്ടുതന്നെ കേസില്ലെന്നും പോലീസ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ തന്റെ മകൻ സഹായിച്ചതായി വാജിദ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts