കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 1268*  റിപ്പോർട്ട് ചെയ്തു. 1229 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.74% കൂടുതൽ വിവരങ്ങള്‍ താഴെ.   കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 1229 ആകെ ഡിസ്ചാര്‍ജ് : 3991342 ഇന്നത്തെ കേസുകള്‍ : 1268* ആകെ ആക്റ്റീവ് കേസുകള്‍ : 10541 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 40174 ആകെ പോസിറ്റീവ് കേസുകള്‍ :4042099…

Read More

ബിഎംടിസിയിൽ നിന്നും 921 ഇലക്ട്രിക് ബസുകളുടെ ഓർഡർ നേടി ടാറ്റ മോട്ടോർസ്

ബെംഗളൂരു: ബിഎംടിസിയിൽ നിന്ന് 921 ഇലക്‌ട്രിക് ബസുകളുടെ ഓർഡർ കമ്പനി നേടിയതായി ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. കരാർ പ്രകാരം ടാറ്റ മോട്ടോഴ്‌സ് 12 വർഷത്തേക്ക് ഇലക്‌ട്രിക് ബസുകൾ വിതരണം ചെയ്യുകയും പരിപാലിക്കുകയും ചെയ്യും. സുസ്ഥിരവും സുഖപ്രദവുമായ യാത്രയ്‌ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മികച്ച ഡിസൈനും മികച്ച ഇൻ-ക്ലാസ് സവിശേഷതകളും ഉൾക്കൊള്ളുന്ന തദ്ദേശീയമായി വികസിപ്പിച്ച ഒരു വാഹനമാണ് ടാറ്റ സ്റ്റാർബസ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ യഥാക്രമം ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്ന് 1,500 ഇലക്‌ട്രിക് ബസുകളും പശ്ചിമ ബംഗാൾ…

Read More

വിവാഹം ഉടൻ, കമ്മിറ്റഡ് ആണെന്ന് അറിയിച്ച് റോബിൻ രാധാകൃഷ്ണൻ 

ബിഗ് ബോസ് സീസൺ ഫോറിൽ ഏറെ ആരാധകരെ നേടിയെടുത്ത താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഷോ യിലെ മറ്റൊരു മത്സരാർഥിയോട് തനിക്ക് പ്രണയം തോന്നിയതായി റോബിൻ ഷോയിൽ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞതോടെ ആ പ്രണയം പെൺകുട്ടി നിഷേധിക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ് റോബിൻ. വിവാഹം ഉടൻ ഉണ്ടാകുമെന്ന സൂചനയാണ് റോബിൻ നൽകുന്നത്. വിവാഹം ഉടൻ ഉണ്ടാകുമെന്നും പെൺകുട്ടി ദിൽഷ അല്ലെന്നും അറിയിച്ചിരിക്കുകയാണ് റോബിൻ. പലരും പറയുന്നുണ്ട് തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്. എന്നാല്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ താന്‍ കമ്മിറ്റഡ്…

Read More

പിതാവിനെ കാണാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മദ്നി

ബെംഗളൂരു: അസുഖം ബാധിച്ച് കിടപ്പിലായ പിതാവിനെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു . ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായാണ് മദ്നി സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖേനയാണ് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. 2014-ല്‍ മദനിയുടെ ആരോഗ്യ പശ്ചാത്തലം കണക്കിലെടുത്ത് സുപ്രീം കോടതി ഇയാള്‍ക്ക് പ്രത്യേക നിയമവ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ വ്യവസ്ഥയില്‍ ബെംഗളൂരു വിട്ടു പോകരുതെന്ന് ജാമ്യ വ്യവസ്ഥയില്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്.…

Read More

ജോലി വാഗ്ദാനം ചെയ്ത് പീഡനം, 3 പേർ അറസ്റ്റിൽ

ബെംഗളൂരു: യുവതിയെ പീഡനത്തിന് ഇരയാക്കിയ 3 പേർ അറസ്റ്റിൽ. രാജാജി നഗർ സ്വദേശിനി കെ. ലക്ഷ്മി, ഇവരുടെ സഹായിയും കോലാർ സ്വദേശിയുമായ ബ്രഹ്മേന്ദ്ര രാവൺ, ലോഡ്ജ് ഉടമയായ സന്തോഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.  യുവതിക്ക് ജോലി വാഗ്ദാനം ചെയ്തു ലോഡ്ജിൽ എത്തിച്ച് പൂട്ടിയിട്ടാണ് പീഡിപ്പിച്ചത്. അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ ഉണ്ട്. യുവതി സുഹൃത്തിനെ ഫോണിൽ വിളിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ലോഡ്ജ് പോലീസ് റെയ്ഡ് ചെയ്തു.

Read More

കിലോയ്ക്ക് 100 രൂപ കടന്ന് നേന്ത്രപ്പഴം

ബെംഗളൂരു: നേന്ത്രപ്പഴത്തിന്റെ വില കുതിച്ച് ഉയരുന്നു. വിപണിയിൽ കിലോയ്ക്ക് 100 ​​രൂപയാണ്  ഇപ്പോൾ   വില . കേരളത്തിൽ മഴയെ തുടർന്ന് വാഴ കൃഷിക്ക് നാശം സംഭവിച്ചതാണ് കർണ്ണാടകയിലേക്കുള്ള പഴത്തിന്റെ വരവ് കുറഞ്ഞത്. ഇതും വില കൂടാൻ കാരണമായി. വയനാട്, കോഴിക്കോട്, തൃശൂർ, പാലക്കാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പഴം നഗരത്തിലേക്ക് എത്തിയിരുന്നത്. ഓണം സദ്യയ്ക്കായി കായവറുത്തത് ഉണ്ടാക്കാൻ നേന്ത്ര പഴം ആവശ്യമായി വന്നതും പഴത്തിന്റെ വില കൂടാൻ ഒരു കാരണമാണ്.

Read More

ഹണി ട്രാപ്പിലൂടെ 50 ലക്ഷം തട്ടി, മനുഷ്യാവകാശ പ്രവർത്തക പിടിയിൽ

ബെംഗളൂരു: ഹണി ട്രാപ്പില്‍ കുടുക്കി അന്‍പതു ലക്ഷം രൂപ തട്ടിയ കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. ആര്‍എസ്‌എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് സല്‍മ ബാനുവിനെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്‌എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് ഷെട്ടി. ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ ചിത്രങ്ങള്‍ പകര്‍ത്തിയാണ് യുവതി പണം തട്ടിയത്. മണ്ഡ്യയില്‍ നിന്നു മൈസൂരുവിലേക്കു ലിഫ്‌റ്റ് ഓഫര്‍ ചെയ്താണ് സംഘം ഷെട്ടിയെ കുരുക്കിയതെന്ന് പോലീസ് പറഞ്ഞു. കാറില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. യാത്രയ്ക്കിടെ…

Read More

ജൂനിയർ എൻടിആർ ബിജെപിയിലേക്ക് ? അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി

ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പർതാരവും എൻടിആറിന്റെ മകനുമായ ജൂനിയർ എൻടിആറിനെ സന്ദർശിക്കാൻ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എത്തി .തെലങ്കാനയിലെ സന്ദർശനത്തിനിടെയാണ് ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. തെലുങ്ക് സിനിമയുടെ രത്നമെന്നും വളരെ കഴിവുള്ള നടനെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ താരത്തെ വിശേഷിപ്പിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അമിത് ഷായെ കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജൂനിയർ എൻ ടി ആർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്നലെ…

Read More

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ സൗകര്യം ഒരുക്കി, പോലീസുകാർക്ക് സസ്പെൻഷൻ

ബെംഗളൂരു: കൊലപാതക കേസിലെ പ്രതിക്ക് വനിത സുഹൃത്തിനൊപ്പം താമസിക്കാൻ സൗകര്യമൊരുക്കിയ പോലീസ് ഉദ്യോഗസ്ഥർക്ക് സസ് പെൻഷൻ. ബെല്ലാരി ആൻഡ് റിസർവ് പോലീസ് ഫോഴ്‌സിലെ സ്റ്റാഫ് അംഗം ഉൾപ്പെടുന്ന നാല് പേർക്കാണ് സസ് പെൻഷൻ നൽകിയത്. കോടതി വിചാരണയ്‌ക്ക് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ കൊലക്കേസ് പ്രതി ബച്ച ഖാന് വനിത സുഹൃത്തുമായി താമസിക്കാൻ സൗകര്യമൊരുക്കിയത്. ബച്ച ഖാന്റെ അഭ്യർത്ഥനയെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ സഹായം ഒരുക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ഇരുവരും കൂടിക്കാഴ്‌ച നടത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ മുറിക്ക് പുറത്ത് കാവൽ നിന്നിരുന്നുവെന്നും ആരോപണം…

Read More

സിദ്ധരാമയ്യയുടെ കാറിനു നേരെ ചീമുട്ടയേറ്, പ്രതികരണവുമായി മുഖ്യമന്ത്രി 

ബെംഗളൂരു: ക്രമസമാധാന രംഗത്തെ വെല്ലുവിളിക്കാതെ ജനം ഉത്തരവാദിത്തപരമായി പെരുമാറണമെന്ന് നിർദ്ദേശിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പൊതുസമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയ കക്ഷിയെന്ന നിലയ്ക്ക് കോൺഗ്രസിന് ഉത്തരവാദിത്തമുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. കുടക് കുശാൽനഗറിൽ സിദ്ധരാമയ്യയുടെ കാർ തടഞ്ഞ് ബിജെപി യുവമോർച്ച പ്രവർത്തകർ മുട്ടയേറ് നടത്തിയ സംഭവത്തിലാണ് ഇരുവരുടെയും പ്രതികരണം. എത്ര രാഷ്ട്രീയ ഭിന്നതകളുണ്ടായാലും ക്രമസമാധാന നില കയ്യിലെടുക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുട്ടയേറ് സംഭവത്തിനെതിരെ 26ന് മടിക്കേരി ചലോ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കോൺഗ്രസ്‌ തീരുമാനം. അതേസമയം സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് സിദ്ധരാമയ്യയുടെ സംരക്ഷണം…

Read More
Click Here to Follow Us