സംസ്ഥാനത്തെ രണ്ടാം ഘട്ടത്തിന്റെ പത്രികാസമർപ്പണം ഇന്നു തീരും; ഇനി ആവനാഴിയിൽ അവശേഷിക്കുന്ന ആയുധങ്ങളും എടുത്തു പ്രയോഗിക്കാനുള്ള എല്ലാവരുടെയും ശ്രമം

ബെംഗളൂരു : കർണാടകത്തിൽ രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന 14 മണ്ഡലങ്ങളിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസരം വെള്ളിയാഴ്ച തീരും.

ഭൂരിഭാഗം മണ്ഡലങ്ങളിലും വ്യാഴാഴ്ചയോടെ എൻ.ഡി.എ.-കോൺഗ്രസ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ച് പ്രചാരണം തീവ്രമാക്കിക്കഴിഞ്ഞു.

ഇതോടെ സംസ്ഥനത്തെ 28 മണ്ഡലങ്ങളിലും പോരാട്ടം തീപാറുന്ന നിലയിലേക്ക് മാറി

ആദ്യഘട്ട വോട്ടെടുപ്പു നടക്കുന്ന ഓൾഡ് മൈസൂരു, ബെംഗളൂരു മേഖലകളിലെ 14 മണ്ഡലങ്ങളിൽ പ്രചാരണം ഉച്ചസ്ഥായിയിലായതോടെ മിക്കയിടങ്ങളിലും ആരു വിജയിക്കുമെന്ന് പ്രവചിക്കാനാകാത്ത നിലയിലായി.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

റോഡ് ഷോകളായും വോട്ടർമാരെ നേരിട്ടുകണ്ടുള്ള വോട്ടുപിടിത്തമായും പ്രചാരണം മുന്നേറുകയാണ്.

എളുപ്പത്തിൽ കളം പിടിക്കാമെന്നു കരുതിയിറങ്ങിയ പ്രമുഖർക്കും കനത്ത പ്രതിരോധമാണ് എതിർ സ്ഥാനാർഥികൾ തീർക്കുന്നത്.

ഇനി ഇവിടെ ആറു ദിവസം മാത്രമാണ് പ്രചാരണത്തിന് ബാക്കിയുള്ളത്.

  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീടിനുള്ളിൽ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി
[masterslider id="10"]

Related posts