മോദി നാളെ ബെംഗളൂരുവിൽ വീണ്ടുമെത്തും

ബെംഗളൂരു : തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കർണാടകത്തിലെത്തുന്നു.

ശനിയാഴ്ച ബെംഗളൂരുവിലും ചിക്കബല്ലാപുരയിലും എൻ.ഡി.എ. തിരഞ്ഞെടുപ്പുറാലിയിൽ അദ്ദേഹം സംബന്ധിക്കും.

ബെംഗളൂരു പാലസ് മൈതാനത്ത് ഉച്ചയ്ക്കുശേഷം മൂന്നിന് നടക്കുന്നറാലിയിൽ രണ്ടുലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാനാണ് പാർട്ടി ഒരുക്കങ്ങൾ നടത്തുന്നത്. വൈകീട്ട് ചിക്കബല്ലാപുരയിലെ റാലിയിലും മോദി പങ്കെടുക്കും.

ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള മോദിയുടെ നാലാമത്തെ സന്ദർശനമാണിത്.

  സെപ്റ്റംബർ 1 മുതൽ ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡിംഗിനും ഫീസ്: ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ തട്ടകമായ കലബുറഗിയിൽനിന്നാണ് മോദി കർണാടകത്തിലെ പ്രചാരണത്തിന് തുടക്കമിട്ടത്.

പിന്നീട് ബി.ജെ.പി.യുടെ മുതിർന്ന നേതാവ് ബി.എസ്.യെദ്യൂരപ്പയുടെ തട്ടകമായ ശിവമോഗയിലെത്തി. കഴിഞ്ഞ ഞായറാഴ്ച മൂന്നാമത്തെ വരവിൽ മൈസൂരുവിൽ തിരഞ്ഞെടുപ്പുറാലിയിൽ പങ്കെടുത്തു.

അന്നുതന്നെ മംഗളൂരുവിൽ റോഡ് ഷോയ്ക്കുമെത്തി. ഇത്തവണ ബെംഗളൂരുവിലെ നോർത്ത്, സൗത്ത്, സെൻട്രൽ, റൂറൽ എന്നീ നാല് ലോക്‌സഭാ മണ്ഡലങ്ങളും കോലാർ, ചിക്കബല്ലാപുര മണ്ഡലവും ലക്ഷ്യമാക്കിയാണ് മോദിയുടെ വരവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ'  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts